Saturday, October 11, 2014

മജീന്ദ്രന്‍ വധകേസ്


മജീന്ദ്രന്‍ വധകേസ്
1981 ഒക്ടോബര്‍ 9ന് എറണാകുളം ടൌണിലുള്ള സ്വന്തം വീട്ടില്‍ വെച്ചാണ്‌ സിനിമ നിര്‍മ്മാതാവ് മജീന്ദ്രന്‍ വെടിയേറ്റ്‌ മരിക്കുന്നത് . അതിരാവിലെ വീട്ടില്‍ എത്തിയ കൊലയാളി കോളിംഗ് ബെല്‍ അടിച്ചു വേലക്കാരിയെ വിളിച്ചുണര്‍ത്തി മജീന്ദ്രനെ അന്വേഷിച്ചു . അവര്‍ അറിയിച്ചതനുസരിച്ച് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വന്ന മേജീന്ദ്രനെ പോയിന്റ്‌ ബ്ലാങ്ക് റേഞ്ചില്‍ വെടി വെച്ച ശേഷം പ്രതി ഓടി രക്ഷപെട്ടു .കുഴഞ്ഞു വീണ മജീന്ദ്രനെ അയാളുടെ ഭാര്യ ഓമന  അയല്കാരുടെ സഹായത്തോടെ മെഡിക്കല്‍ ട്രസ്റ്റ്‌ ആസുപത്രിയിലാക്കി. മരണമൊഴിയില്‍ തനിക്ക് ബിസിനസ് എതിരാളിയായ സദാനന്ദനെ സംശയം ഉണ്ടെന്നു അയാള്‍ പറഞ്ഞു.  ഭാര്യയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി . അധികം താമസിയാതെ രണ്ടാം പ്രതി സദാനന്ദനെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയും വാടക കൊലയാളിയുമായ രാജന്‍  മൂന്ന് വര്ഷം ഒളിവില്‍ കഴിഞ്ഞ ശേഷം പോലീസിനു  കീഴടങ്ങി.  അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങള്‍ ഇവയാണ് . രണ്ടാം പ്രതിയും കൊല്ലപ്പെട്ട മജീന്ദ്രനഉം രണ്ടാം പ്രതിയുടെ അമ്മാവനില്‍ നിന്നും സാമ്പത്തിക സഹായം നേട്ടിയിരുന്നു.എന്നാല്‍ മജീന്ദ്രനെ അമ്മാവന്‍ കൂടുതല്‍ സഹായിച്ചിരുന്നു എന്ന് രണ്ടാം പ്രതിയായ സദാനന്ദന് തോന്നി.ഇത് വല്ലാത്ത ഒരു പകയായ് വളര്‍ന്നു. ഒടുവില്‍ ഒന്നാം പ്രതി രാജന്‍ അഥവാ വ്വിജയന്‍ എന്നാ വാടക കൊലയാളിയെ ഉപയോഗിച്ച് മജീന്ദ്രനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. സദാനന്ദന്റെ ഭാര്യ ആയിരുന്ന ഓമന അയാളെ  divorce ചെയ്താണ് മജീന്ദ്ര്നെ വിവാഹം കഴിച്ചത്. ഇത് 1973ല്‍ ആയിരുന്നു. ഇതും ഒരു വൈരഗ്യതിനുള്ള കാരണം ആയിരുന്നു.  കേസ് കോടതിയില്‍ വന്നപ്പോള്‍ രണ്ടു പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള വിധി ആണ് സെഷന്‍സ് ജഡ്ജ് പാസ്‌ ആക്കിയത്. ഇതിനു കാരണം പ്രസ്തുത  സംഭവത്തിന്‌  ഒരു സാക്ഷി പോലും ഇല്ല എന്നുള്ളത് ആയിരുന്നു. ആ  കാലഘട്ടത്തില്‍ ഫോറന്‍സിക് വിഭാഗം ഇന്നുള്ള അത്ര വികസിച്ചിരുന്നില്ല. പ്രധാനമായും സാഹചര്യ തെളിവും സാക്ഷി മൊഴിയും ആയിരുന്നു വിധി പ്രസ്താവിക്കാന്‍ ഉപയോഗിച്ചിരുന്നത് . ആകെയുള്ള തെളിവ് കതക് തുറന്നപ്പോള്‍ കൊലയാളിയെ ഒരു തവണ മാത്രം കണ്ട വേലക്കരിയുടെ മൊഴിയും  വധത്തിനു ശേഷം ഒന്നാം പ്രതി പരിസരത്ത് കൂടി  ഓടി പോകുന്നത് കണ്ട  പത്രക്കാരന്റെ മൊഴിയും ആയിരുന്നു. അഞ്ചു വര്ഷം കഴിഞ്ഞു നടന്ന തിരിച്ചറിയാല്‍  പരേഡില്‍ നിന്നും ഒന്നാം പ്രതിയെ ഈ സാക്ഷികള്‍ തിരിച്ചറിഞ്ഞു എന്നാ വാദി ഭാഗം തെളിവ് കോടതിക്ക് സ്വീകാര്യമായില്ല . വിധിക്ക് എതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി . ഹൈക്കോടതി യില്‍ വന്ന കേസ് ജസ്റിസ് കെ ടി തോമസ്‌ അടങ്ങുന്ന ബഞ്ച്  കേള്‍ക്കുകയും സാക്ഷി മൊഴി അംഗീകരിക്കുകയും രണ്ടു പ്രതികളെയും ജീവപര്യന്തം തടവിനു വിധിക്കുകയും ചെയ്തു. വിധിക്കെതിരെ പ്രതികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തു . 1999 ല്‍ സെഷന്‍സ് കോടതിയുടെ വിധിയെ  അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതി പ്രതികളെ വെറുതെ വിടുക ആണ് ഉണ്ടായത്. അങ്ങനെ പതിനെട്ടു വര്ഷം നീണ്ട കേസിന് തിരശീല  വീണു . 

ഇതിനു രണ്ട്  അനുബന്ധമുണ്ട്.

ഒന്ന് : 1981ല്‍ വധിക്കപ്പെടുമ്പോള്‍ മജീന്ദ്രന്‍ പുതിയ ഒരു ചിത്രം തുടങ്ങാനുള്ള പുറപ്പാടില്‍ ആയിരുന്നു . കമല്‍ ഹാസനെയും നെടുമുടി വേണുവിനെയും വെച്ച് ഒരു ചിത്രം. ഒരു പുതുമുഘാ സംവിധായകന്‍ ആയിരുന്നു പടം ചെയ്യാന്‍ ഇരുന്നത്. മജീന്ദ്രന്‍ കൊല്ലപ്പെട്ടതോടെ ആ പടം മുടങ്ങി. തന്റെ ഭാവി നശിച്ചു എന്ന് ആ സംവിധായകന്‍ കരുതി. തുടക്കം പോയാല്‍ എല്ലാം പോയ്‌ എന്നാണല്ലോ.പക്ഷെ ഇന്നയാള്‍ മലയാള സിനിമയില്‍ എ ലിസ്റ്റ് സംവിധായകന്‍ ആണ് . പേര് സത്യന്‍ അന്തിക്കാട്!

രണ്ട്: മജീന്ദ്രന്റെ മരണത്തിനു ശേഷം അയാളുടെ സര്‍വ സ്വത്തുക്കളും ഭാര്യ ഓമനയുടെ കൈവശം ആയി . അവര്‍ ഒരു വില്‍പത്രം ഉണ്ടാകി . അത് പ്രകാരം  അവരുടെ മരണ ശേഷം ആ സ്വത്തുക്കള്‍ അവരുടെ മക്കള്‍ക് കിട്ടുമെന്നായിരുന്നു. 1983ൽ ഓമന മരിച്ചു. അതോടേ സ്വത്തിനു വേണ്ടി യുള്ള നിയമയുധ്ധം തുടങ്ങി. ഒമനയുടെ മക്കളും മജീന്ദ്രന്റെ ബന്ധുക്കളും തമ്മിലായിരുന്നു പ്രശ്നം.കോടതി കേസ്‌ മജീന്ദ്രന്റെ ബന്ധുക്കൾക്ക്‌ അനുകൂലമായി വിധിച്ചു. കാരണം മജീന്റ്രന്റെയും ഓമനയുടെയും വിവാഹം 1973ൽ നടന്നപ്പോൾ നിയപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഒരു അംബലത്തിൽ വച്ച്‌ മാല ഇട്ടതെ ഉള്ളൂ.മജീന്ദ്രനിൽ നിന്നും ഓമനയ്ക്ക്‌ കുട്ടികളും ഇല്ലായിരുന്നു.അവരുടെ കുട്ടികൾ ആദ്യ ഭർത്താവായ സദാനന്ദനിൽ നിന്നും ഉണ്ടായതായിരുന്നു. അതു കൊണ്ടു തന്നെ അവർക്ക്‌ മജീന്ദ്രന്റെ സ്വത്തിൽ ഒരു അവകാശവും ഇല്ലാ എന്നു കോടതി വിധിച്ചു.

No comments:

Post a Comment

Saraswathi Amma Murder Case (1957)

The Murder of Saraswati Amma was a high profile murder case that happened in Thiruvananthapuram the 50s. She was a wealthy woman and a moth...