1. ‘മദ്രാസിലെ മോന്‍’
അഥവാ കരിക്കന്‍ വില്ല കൊലകേസ്.
കേരളത്തെ ഞെട്ടിച്ച ഇരട്ടകൊലപതകമായിരുന്നു കരിക്കന്‍ വില്ല കൊലകേസ്.1980ല്‍
ആയിരുന്നു സംഭവം . തിരുവല്ലയിലെ മീന്തലക്കര എന്നാ ഗ്രാമത്തില്‍ താമസിച്ചിരുന്ന കെ
സി ജോര്‍ജ് , റേച്ചല്‍ എന്നാ വൃദ്ധ ദമ്പതികളാണ് പൈശാചികമായ രീതിയില്‍ കൊല്ലപ്പെട്ടത്.
പോലീസിനെ വല്ലാതെ കുഴക്കിയ കേസ് ആയിരുന്നഅത്. ശത്രുക്കള്‍ ഒന്നുമില്ലതതിനാല്‍ മോഷണ
ശ്രമം ആയിരുന്നു കൊലപാതകത്തിന്റെ ഉദ്ദേശം എന്ന് അവര്‍ അനുമാനിച്ചു . മോഷണ സംഘങ്ങളെ
ചുറ്റിപറ്റി അന്വേഷണം ഊര്ജിതാമാക്കിയെങ്കിലും വലിയ പുരോഗമനം ഒന്നും ഉണ്ടായില്ല.
എങ്കിലും പോലീസിനു രണ്ടു സുപ്രധാന തെളിവുകള്‍ ലഭിച്ചു. വീട്ഇന്റെ പരിസരത്ത്
നിന്നും ഒരു ഷൂസിന്റെ പ്രിന്റ് ലഭിച്ചു. അന്വേഷണത്തില്‍ നിന്നും അത് വിദേശ നിര്‍മിതമാണെന്ന്
മനസ്സിലായി.
കരിക്കന്‍ വില്ലയുടെ ഫോട്ടോ
കരിക്കന്‍ വില്ലയുടെ ഫോട്ടോ
ആ വീട്ടിലെ വേലക്കാരി ഗൌരിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഒരു വിവരം കൂടി കിട്ടി. കൊല നടന്ന ദിവസം അവരുടെ
ഒരു ബന്ധു വരുന്നുണ്ടെന്നു ഗൌരിയോട് റേച്ചല്‍ പറഞ്ഞിരുന്നു. അയാളുടെ പേര്
പറഞ്ഞിരുന്നില്ല. മദ്രാസിലുള്ള മോന്‍ എന്നാണ് പറഞ്ഞത്. ഗൌരി വീട്ടിലേക് പോകും
മുന്പ് മേല്‍ പറഞ്ഞ ആളും സുഹ്ര്തുക്കളും എത്തി. പക്ഷെ ഗൌരി അവരെ കണ്ടില്ല.കര്ട്ടന്
പിന്നില്‍ നിന്നും അവരുടെ സംസാരം മാത്രമേ അവള്‍ കേട്ടുള്ളൂ.
ഇത് വളരെ സുപ്രധാന തെളിവായിരുന്നു. പോലീസ് ഊര്‍ജിതമായി അന്വേഷിച്ചു .
അങ്ങനെ അവര്‍ക്ക് ഒരു വിവരം കിട്ടി. കൊല്ലപ്പെട്ട ദമ്പതികളുടെ ഒരു ബന്ധുവായ റെനി
ജോര്‍ജ്ജ് ആയിടെ മദ്രാസില്‍ നിന്നും
നാട്ടില്‍ എത്തിയിരുന്നു എന്നറിഞ്ഞു. അയാള്‍ അവിടെ വിദ്യാര്‍ത്ഥി ആയിരുന്നു. അയാള്‍ക്ക്
സുഹ്ര്തുക്കളായി വിദേശത്ത് നിന്നും ഇവിടെ എത്തിയവരും ഉണ്ടെന്നു മനസ്സിലായതോടെ
അന്വേഷണം പൂര്‍ണമായി. പോലീസ് ഒളിവില്‍ പോയിരുന്ന റെനിയെ പിടികൂടി ചോദ്യം
ചെയ്തപ്പോള്‍ എല്ലാ വിവരങ്ങളും പുറത്തു വന്നു. മയക്കുമരുന്നിനു അടിമയായിരുന്നു
റെനി.
ചെറുപ്പം മുതല്‍ തന്നെ മോഷണങ്ങള്‍ നടത്തുന്ന ശീലമുണ്ടായിരുന്നു
റെനിക്ക് . കോളേജ് പഠനകാലത്ത് മയക്കുമരുന്നിനു അടിമയായ അയാള്‍ പഠിച്ചിരുന്ന
നാട്ടകം കോളേജില്‍ നിന്നും പുറത്തായി.പിന്നീട് മദ്രാസിലേക്ക് പോയ അയാള്‍ അവിടെ
വീണ്ടും കുറ്റക്രിത്യങ്ങളുടെ ലോകത്തേക്
വഴുതി വീണു. കയ്യിലുള്ള പൈസ തീര്‍ന്നപ്പോള്‍ മോഷണം ഒരു തൊഴിലാക്കി മാറ്റി അയാള്‍.
എല്ലാം മയക്കുമരുന്നിനു വേണ്ടിയായിരുന്നു. അങ്ങനെ ഇടയ്ക്ക് നാട്ടില്‍ വരുമ്പോള്‍
കണ്ടിരുന്ന അടുത്ത ബന്ധുക്കളായ ജോര്‍ജ് റേച്ചല്‍ ദമ്പതിമാരുടെ കയ്യില്‍ ഉള്ള
പൈസയിലായി റെനിയുടെ കണ്ണ്.
കുവൈറ്റില്‍ ഉദ്യോഗസ്ഥരായിരുന്ന ഇവര്‍ റിട്ടയര്‍ ചെയ്തു തിരുവല്ലയില്‍
വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.കൂറ്റന്‍ മതില്‍ക്കെട്ടുകള്‍ക്കുള്ളിലെ
ആഡംബര വീട്ടില്‍ പൊതുജനബന്ധമില്ലാതെയായിരുന്നു കരിക്കന്‍വില്ലയിലെ ദമ്പതിമാരുടെ
താമസം. ഗൗരി എന്ന ഒരു വേലക്കാരിമാത്രമായിരുന്നു ഇവരെക്കൂടാതെ വീടുമായി
സഹകരിച്ചിരുന്നത്.
സുഹൃത്തുക്കളായ കിബ്ലോ ദാനിയേല്‍ (കെനിയ), ഗുണശേഖരന്‍ (മലേഷ്യ), ഗുലാം മുഹമ്മദ് (മൗറീഷ്യസ്) എന്നിവരെക്കൂട്ടി
കാറില്‍ കരിക്കന്‍ വില്ലയില്‍ എത്തി കൃത്യം നടത്തി മടങ്ങുകയായിരുന്നു. റെനി.
മോഷണശ്രമാമായിരുന്നു ഉദ്ദേശം എങ്കിലും ജോര്‍ജ് എതിര്‍ത്തപ്പോള്‍ അത് കൊലപാതകത്തില്‍
കലാശിക്കുകയായിരുന്നു’.
പോലീസ്ഓഫീസര്‍മാരായ എ.കെ. ആചാരിയുടെയും അബ്ദുള്‍കരീമിന്റെയും
നേതൃത്വത്തില്‍ ചെന്നൈയിലെത്തിയ സംഘം ആയിരുന്നു റെനിയുടെ യും മറ്റും അറസ്റ്റ്
നടത്തിയത്.
മൂന്നു രാജ്യങ്ങളില്‍ നിന്ന് ഉള്ള ആളുകള്‍ ചേര്‍ന്ന നടത്തിയത്
ആയതിനാല്‍ വളരെ അധികം വാര്‍ത്താ പ്രാധാന്യം ഈ കേസിന് കിട്ടിയിരുന്നു.
ജയിലില്‍ ആയിട്ടും റെനിയുടെ സ്വഭാവത്തിന് മാറ്റം ഒന്നും വന്നില്ല.
അയാള്‍ മയക്കു മരുന്ന് ഉപയോഗം തുടര്‍ന്നു. 1982 ല്‍ മദ്രാസിലെ
മോന്‍ എന്നാ പേരില്‍ റെനിയുടെ കഥ സിനിമ ആയി. തമ്പി കണ്ണംതാനം ആയിരുന്നു സംവിധായകന്‍.
മോഹന്‍ലാല്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം വലിയ വിജയം ആയിരുന്നു. ഈ
ചിത്രത്തിന്റെ റിലീസിന് തടഞ്ഞു കൊണ്ട് കേസ് കൊടുക്കുകയും ചെയ്തു റെനി.പൈസ
ആയിരുന്നു ഉദ്ദേശം. അത് കിട്ടിയപ്പോള്‍ അയാള്‍ കേസ് പിന്‍വലിച്ചു.
1989ല്‍ പരോളില്‍
ഇറങ്ങിയപ്പോഴാന്‍ റെനി ഒരു ക്രിസ്തീയ സുവിശേഷകനെ പരിചയപ്പെടുന്നതും മാനസാന്തരപ്പെടുന്നതും.
അയാള്‍ ഒരു പുതിയ മനുഷ്യനായി. 1995ല്‍ ശിക്ഷ കഴിഞ്ഞു ഇറങ്ങിയ റെനി തടവ്
പുള്ളികളുടെ കുട്ടികളെ സംരക്ഷിക്കുന്ന ഒരു സ്ഥാപനം തുടങ്ങി. നഴ്സ് ആയ ഭാര്യ
ടീനയ്ക്കും മകള്‍ക്കും ഒപ്പം ബംഗ്ലൂരില്‍ താമസിക്കുന്നു.
No comments:
Post a Comment