കേരളത്തില്‍ നടന്ന കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ അപൂര്‍വമായ ഒരു കേസ് ആയിരുന്നു കണിച്ചുകുളങ്ങരയില്‍ നടന്ന കൂട്ടകൊലപാതകം.2005 ജൂലൈ 20നാണ് സംഭവം നടന്നത്. എവറസ്റ്റ് ചിട്ടിഫണ്ട് ഉടമ ടി.ജി. രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരെ ആണ് ആസൂത്രിതമായി വാഹനാപകടത്തില്‍ കൊലപ്പെടുത്തുന്നത്. സിനിമകഥകളെ വെല്ലുന്ന ഈ സംഭവത്തിന് പിന്നില്‍ ഹിമാലയ - എവറസ്റ്റ് ചിട്ടിക്കമ്പനികള്‍ക്കിടയിലെ കിടമത്സരമായിരുന്നു.
സാധാരണ ഒരു കൊല നടത്താന്‍ തീരുമാനിക്കുമ്പോള്‍ പ്രതിയുടെ മനസ്സിലേക്ക് എത്തുക ഒരു കത്തിയോ തോക്കോ അല്ലെങ്കില്‍ വിഷമോ ഒക്കെ ആയിരിക്കും. എന്നാല്‍ ഒരു വാഹനം ഉപയോഗിച്ച് (ലോറി) കൊല നടത്താന്‍ പ്ലാന്‍ ചെയ്തതിനു പിന്നില്‍ സംഭവം ഒരു അപകടമരണമാക്കി മാറ്റാന്‍ ഉള്ള കുബുദ്ധി കൂടി ഉണ്ടായിരുന്നു
ഹിമാലയ ഗ്രൂപ്പ് ഉടമകളായ സജിത്, ബിനീഷ് എന്നിവര്‍ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം നടത്തുകയായിരുന്നു.
കൊല്ലപ്പെട്ട രമേശ് മുന്പ് എവറസ്റ്റ് ചിട്ടികമ്പിനിയിലെ ഉദ്യോഗസ്ഥനായിരുന്നു. പെട്ടെന്ന് ആയിരുന്നു ഹിമാലയ ഗ്രൂപിന്റെ വളര്‍ച്ച. സ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ഇതിന്റെ ഉടമകള്‍ ഒരു ചെറിയ മുറിയില്‍ തുടങ്ങിയ സ്ത്ഹാപനം പെട്ടെന്ന് തന്നെ കേരളത്തില്‍ തന്നെ 58 ബ്രാഞ്ചുകളും 10000 തൊഴിലാളികളും ഉള്ള സ്ഥാപനം ആയി മാറി. ഇതിനെല്ലാം പിന്നില്‍ രമേഷിന്റെ ബുദ്ധി കൂടി ഉണ്ടായിരുന്നു.
ഉടമകളുമായി ഉള്ള അഭിപ്രായ വ്യത്യാസേത്തെതുടര്‍ന്ന്‍ രമേശ് ഹിമാലയ വിട്ടു സ്വന്തം ചിട്ടി കമ്പനി തുടങ്ങി. ഹിമാലയത്തിനും ഒരു പടി കടന്നു കമ്പനിക്ക് എവറസ്റ്റ് എന്ന് പേരുമിട്ടു. രമേഷിന്റെ ബുദ്ധിയും കര്മാകുശലതയും മൂലം എവറസ്റ്റ് ചിട്ടി കമ്പനി ഉയര്‍ച്ചയുടെ പടവുകള്‍; താണ്ടി. ഇത് ഹിമാലയ ഗ്രൂപുകാരെ പരിഭ്രാന്തരാക്കി. കൂടെ തങ്ങളെ ചതിച്ച മുന്‍ തൊഴിലാളിയോടുള്ള വൈരാഗ്യവും.
പ്രതികാരം ചെയ്യാന്‍ അവര്‍ ഉറച്ചു. ഒരു ലോറി വാടകയ്ക്ക് എടുത്തു, രമേശ് വരുന്ന വഴിയില്‍ ലോറി കാത്തു കിടന്നു. രമേഷിന്റെ ടാറ്റാ സഫാരി കണിച്ചുകുളങ്ങരയില്‍ എത്തിയപ്പോള്‍ ലോറി മുന്‍പോട്ടു എടുത്തു കാറില്‍ ശക്തിയായി ഇടിപ്പിച്ചു. കാറിലുണ്ടായിരുന്ന രമേശ് ഉള്‍പ്പടെ മൂന്നു പേര് മരിച്ചു . ഒരാള്‍ ശരീരം തളര്‍ന്നു കിടപ്പിലായി. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ മൊഴികളാണ് കേസില്‍ വഴിത്തിരിവായത്.
പോലീസിനു വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടും അറസ്റ്റ് വൈകി . ഹിമാലയ ഗ്രൂപിന്റെ സ്വാധീന ശക്തി വളരെ വലുതായിരുന്നു. അത് കേരള രാഷ്ട്രീയത്തിലും വ്യാപിച്ചു കിടന്നു. രാഷ്ട്രീയതിലെ ചില ഉന്നതര്‍ ഇവര്‍ക്കായി കേസ് തേച്ചു മാച്ചു കളയാനും ശ്രമം നടത്തി . പൊതു ജന പ്രക്ഷോഭം ശക്തമായതോടെ കേസ് പുരോഗമിച്ചു. എല്ലാ പ്രതികളും അരസ്ടിലാകുകയും ചെയ്തു. ലോറിയെപ്പറ്റി അന്വേഷണം നടത്തിയപ്പോഴാണ് ഒന്നാം പ്രതി ഡ്രൈവര്‍ ഉണ്ണികൃഷ്ണനും ലോറി ഉടമ രണ്ടാംപ്രതി അജിത്തും പൊലീസ് പിടിയിലായത്. അജിത്ത്, ഉണ്ണി, മൃഗം സാജു എന്നിവരുള്‍പ്പടെ 13 പേരായിരുന്നു ഈ കേസിലെ പ്രതികള്‍.
വിചാരണയ്ക്ക് ഒടുവില്‍ ഒന്നാം പ്രതി ലോറി ഡ്രൈവര്‍ ഉണ്ണിക്ക് കോടതി വധശിക്ഷ വിധിച്ചു. ഹിമാലയ ചിട്ടിക്കമ്പനി ഉടമകളായ സജിത്തിനും ബിനീഷിനും ജീവപര്യന്തം തടവും കിട്ടി.
ഇവരെ കൂടാതെ രണ്ടാം പ്രതി ക്ലീനറായ അജിത്, മൂന്നാം പ്രതി മൃഗം സാജു, നാലാം പ്രതി ഷിബി എന്നിവര്‍ക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പന്ത്രണ്ടാം പ്രതി ഷിബിന്‍ രാജിന് മുന്ന് വര്‍ഷം, എട്ടാം പ്രതി ഗോകുലന് രണ്ടുവര്‍ഷം, അഞ്ചാം പ്രതി ഉണ്ണികൃഷ്‌ണന് ഒരു വര്‍ഷം എന്നിങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ലഭിച്ച ശിക്ഷ. ഹിമാലയ ഗ്രൂപ്പ്ഉടമകളായ സജിത്തിനും ബിനീഷിനും അഞ്ച് ലക്ഷം രീപവീതം പിഴയും ഒടുക്കാന്‍ ബഹുമാനപെട്ട കോടതി വിധിച്ചു .ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി ശ്രീവല്ലഭനാണ് വിധി പറഞ്ഞത്.
വളരെ വാര്‍ത്താ പ്രാധാന്യം നേടിയ ഈ കേസ് പിന്നീടു ' കണിച്ചുകുളങ്ങരയില്‍ CBI ' എന്നാ പേരില്‍ സിനിമ ആയി. സുരേഷ് വിനു സംവിധാനം ചെയ്ത ചിത്രം പ്രശസ്ത ഗാനരചയിതാവായ ശ്രീകുമാരന്‍ തമ്പി ആണ് നിര്‍മ്മിച്ചത്.
No comments:
Post a Comment