Tuesday, January 21, 2020

മിഥില മോഹന്‍ വധക്കേസ്

ബിസിനസ് രംഗത്തെ കുടിപ്പക കൊലപാതകത്തില്‍ കലാശിക്കുന്നത് നമ്മള്‍ കണിച്ചുകുളങ്ങര സംഭവത്തില്‍ കണ്ടു . ഏതാണ്ട് അത് പോലെ തന്നെ ആയിരുന്നു മിഥില മോഹന്റെ വധത്തിനുള്ള കാരണങ്ങളും  . മജീന്ദ്രന്‍ വധക്കേസുമായും ഈ സംഭവത്തിന്‌  സാമ്യം കാണാം .

 മിഥില ഗ്രൂപ്പിന്റെ ഉടമയായ പ്രമുഖ അബ്കാരി  കോണ്ട്രാക്ടര്‍  പി എ മോഹന്റെ വധക്കേസ് ഏറെ പ്രമാദമായ അന്വേഷണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും  വഴി തെളിച്ചതാണ്‌ . മിഥില മോഹന്‍ 2006 ഏപ്രില്‍ അഞ്ചിനാണ് ഒരു വാടക കൊലയാളിയുടെ     വെണ്ണലയിലെ തന്റെ വസതിയില്‍ വെച്ച്  വെടിയേറ്റ്  മരിച്ചത്.
ഏറെ അപകടം  പിടിച്ചമേഖലയാണ്  സ്പിരിറ്റ്‌  കടത്ത് .  പോലീസിനെയും  രാഷ്ട്രീയക്കാരെയും  നല്ല രീതിയില്‍ സ്വാധീനിക്കുന്നതിനു  പുറമേ എതിരാളികളെക്കാള്‍  ഒരു പടി  മുന്നില്‍ നില്‍ക്കാനുള്ള  ബുദ്ധിയും തന്റേടവും വേണം  . ഇതിനായി പല ഉപായങ്ങളും സ്പിരിറ്റ്‌ ലോബി യിലുള്ളവര്‍ പ്രയോഗിക്കാറുണ്ട് . 


സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ടു  'മിഥില ' മോഹനും അയാളുടെ ബിസിനസ്സ് എതിരാളി 'കണ്ണന്‍'  എന്നറിയപ്പെടുന്ന സന്തോഷ കുമാറും തമ്മിലുള്ള  മത്സരം ആയിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം. അബ്കാരി രംഗത്തെ പ്രമുഖനായിരുന്നു മിഥില മോഹന്‍.   ആദ്യം മോഹന്റെ  പങ്കാളിയായിരുന്ന  കണ്ണന്‍ പിന്നീടു മോഹനുമായി തെറ്റി. 

തുടര്‍ന്ന്‍ മോഹന്‍  പോലീസിനു കണ്ണന്‍റെ സ്പിരിറ്റ്‌ കടത്തിന്റെ വിവരം ചോര്‍ത്തി കൊടുത്തു . കണ്ണന്റെ ലോറി എക്സൈസ് കസ്റ്റഡിയില്‍  എടുത്തു. ഇതയാള്‍ക്ക്  ഏറെ സാമ്പത്തിക നഷ്ട്ടം ഉണ്ടാക്കി.   കൂടാതെ കണ്ണന്റെ മറ്റൊരു സ്പിരിറ്റ്‌ ലോറി  മോഹന്റെ ആളുകള്‍  തട്ടിയെടുക്കുകയും തിരിച്ചു കിട്ടാനായി മൂന്നു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.  ഇതൊക്കെ  കണ്ണന്  മോഹനോടുള്ള വൈരാഗ്യത്തിന്  ആക്കം കൂട്ടുകയും  മോഹന്‍ മരിക്കാതെ  തനിക്ക്  ഈ രംഗത്ത്  മുന്നോട്ട് നീങ്ങാന്‍ പ്രയാസമാണെന്ന്  കണ്ണന് തോന്നി .  

എന്നാല്‍ പ്രബലനായ  മോഹനുമായി നേരിട്ട്  കൊമ്പ് കോര്‍ക്കാന്‍  തക്ക ധൈര്യമോ സ്വാധീനശക്തിയോ  കണ്ണന് ഇല്ലായിരുന്നു . അത് കൊണ്ട്        മിഥില മോഹനെ ഇല്ലാതാക്കാന്‍    തമിഴ് നാട്ടിലെ ഡിണ്ടിഗുല്‍ എന്ന സ്ഥലത്തെ കുപ്രസിദ്ധ ക്രിമിനലായ പാണ്ഡ്യന് 10 ലക്ഷം രൂപ കണ്ണന്‍ ക്വട്ടേഷന്‍ നല്‍കി. കൊച്ചിയിലെത്തി മോഹനെ തിരിച്ചറിഞ്ഞ പാണ്ഡ്യന്‍ തന്റെയൊപ്പമുള്ള മതിവണ്ണനെയും ഉപ്പാളിയെയും കൊല നടത്താന്‍ ഏല്‍പ്പിച്ചു.

കൃത്യം നടത്തുന്നതിന്  ഒരു മാസം മുന്പ്  കണ്ണനും  മതിവണ്ണനും ഉപ്പാളിയും ഒത്തു കൂടി . മോഹന്‍  മോര്‍ണിംഗ് വാക്കിനു പോകുമ്പോള്‍  രഹസ്യമായി എടുത്ത ഒരു ഫോട്ടോ കണ്ണന്‍ അവര്‍ക്ക് കൊടുത്തു. 20000 രൂപ അഡ്വാന്‍സായി  അവര്‍ കൈപ്പറ്റുകയും ചെയ്തു 

2006 ല്‍ ഇന്ത്യ -ഇംഗ്ലണ്ട്  ഏക ദിന പരമ്പര കൊച്ചിയില്‍ നടക്കുന്നതിന്റെ തലേന്നാള്‍ ആണ്  കൊല നടത്താന്‍ തീരുമാനിച്ചത് . അതൊരു പക്ഷെ  യാദൃശ്ചികമാകാം. അതോ പോലീസ് ഫോഴ്സ്നിറെ ശ്രദ്ധ മുഴുവനും സ്റ്റേഡിയത്തിന്റെ  പരിസരത്ത് മാത്രമാകും എന്നതുമാകാം. 

കൊലയാളികള്‍  മിഥില മോഹന്റെ വെണ്ണലയില്‍ ഉള്ള വീട്ടില്‍ എത്തി കോളിംഗ് ബെല്ലടിച്ചു .  മരുമകള്‍ ആണ് കതക് തുറന്നത് .  അവര്‍ മരുമകളോട് മോഹനെ വിളിക്കാന്‍ പറഞ്ഞു.  മോഹന്‍  അവരോടു സംസാരിക്കാനായി വാതില്‍ക്കല്‍ എത്തിയപ്പോള്‍ അവര്‍ തോക്കെടുത്ത് അയാള്‍ക്ക് നേരെ നിറയൊഴിച്ചു. അഞ്ചു വെടിയുണ്ടകള്‍ മോഹന്റെ ശരീരത്തെ കീറിമുറിച്ചു. അന്ന് വിഷു ആയതിനാല്‍ പടക്കം പോട്ടിയതാകും എന്ന് കരുതി അയല്‍ക്കാര്‍ ആരും വെടിയൊച്ച കാര്യമായി എടുത്തില്ല. 

അടുത്ത ദിവസം കോയമ്പത്തൂരില്‍ വെച്ച്  ഇവര്‍ കണ്ണനെ കണ്ടു . അവിടെ വെച്ച് ബാക്കി തുകയും കൈപ്പറ്റി. 

മോഹന്റെ  കൊലപാതകം  വലിയ ഒച്ചപ്പാടുണ്ടാക്കി  .  ജൂണ്‍ 19 2006 കേസ് ലോക്കല്‍ പോലീസില്‍ നിന്നും ക്രൈംബ്രാഞ്ച് ഏറ്റെടുത്തു .കണ്ണനുമായി മോഹനുള്ള ശത്രുത പരസ്യമായിരുന്നതിനാല്‍  അയാള്‍  തന്നെ ആയിരുന്നു മുഖ്യ  ശങ്കിതന്‍ (suspect). എങ്കിലും വളരെയധികം ശത്രുക്കള്‍ ഉള്ള മിഥില മോഹനെ മറ്റുള്ളവര്‍ അപായപ്പെടുതാനുള്ള സാധ്യതും പോലീസ് തള്ളിക്കളഞ്ഞില്ല. റാഫി എന്ന മറ്റൊരു സ്പിരിറ്റ് കടത്തുകാരന്‍ , മോഹന്റെ സഹായി സദാനന്ദന്‍,  അയാളുടെ ട്രക്ക് ഡ്രൈവര്‍ അന്‍വര്‍ , മാര്‍ട്ടിന്‍ എന്നാ ഒരു  വ്യക്തി, തമ്പി എന്ന മറ്റൊരു വ്യക്തി എന്നിവര്‍  suspects ആയിരുന്നു .


പലപ്പോഴായി 16 തവണ ക്രൈംബ്രാഞ്ച് കണ്ണനെ (സന്തോഷ്‌) ചോദ്യംചെയ്തു എങ്കിലും അയാള്‍ എല്ലായ്പ്പോഴും കുറ്റം നിഷേധിച്ചു . ഒടുവില്‍ കള്ളം പറയുന്നത് കണ്ടു പിടിക്കാനുള്ള  അയാളില്‍ ചെയ്യും  പോളിഗ്രാഫ് ടെസ്റ്റും ബ്രെയ്ന്‍ മാപ്പിങ്ങും   അയാളില്‍  ചെയ്യും എന്ന് പറഞ്ഞപ്പോഴാണ്  കണ്ണന്‍ കുറ്റം സമ്മതിച്ചത്. 


ഒടുവില്‍  2013 ല്‍ മതിയായ തെളിവുകളോടെ പോലീസ് സന്തോഷ്‌ കുമാര്‍  ഏലിയാസ്‌ കണ്ണനെ   അറസ്റ്റ് ചെയ്തു. 

എന്നാല്‍ 2018 ല്‍ ക്രൈബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐയ്ക്ക് വിടണമെന്നുമാവശ്യപ്പെട്ട് മിഥില മോഹന്റെ മകൻ മനേഷ് ഹൈക്കോടതിയില്‍  ഹര്‍ജി നല്‍കി. ഇത്  പരിഗണിച്ചു കോടതി അനുകൂലമായ ഉത്തരവ്  പുറപ്പെടുവിച്ചു .

ഇതിനു ശേഷമുള്ള. വിവരങ്ങൾ ലഭ്യമല്ല 

കടപ്പാട് : പത്ര റിപ്പോർട്ടുകൾ 

Saraswathi Amma Murder Case (1957)

The Murder of Saraswati Amma was a high profile murder case that happened in Thiruvananthapuram the 50s. She was a wealthy woman and a moth...