Saturday, October 11, 2014

മജീന്ദ്രന്‍ വധകേസ്


മജീന്ദ്രന്‍ വധകേസ്
1981 ഒക്ടോബര്‍ 9ന് എറണാകുളം ടൌണിലുള്ള സ്വന്തം വീട്ടില്‍ വെച്ചാണ്‌ സിനിമ നിര്‍മ്മാതാവ് മജീന്ദ്രന്‍ വെടിയേറ്റ്‌ മരിക്കുന്നത് . അതിരാവിലെ വീട്ടില്‍ എത്തിയ കൊലയാളി കോളിംഗ് ബെല്‍ അടിച്ചു വേലക്കാരിയെ വിളിച്ചുണര്‍ത്തി മജീന്ദ്രനെ അന്വേഷിച്ചു . അവര്‍ അറിയിച്ചതനുസരിച്ച് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വന്ന മേജീന്ദ്രനെ പോയിന്റ്‌ ബ്ലാങ്ക് റേഞ്ചില്‍ വെടി വെച്ച ശേഷം പ്രതി ഓടി രക്ഷപെട്ടു .കുഴഞ്ഞു വീണ മജീന്ദ്രനെ അയാളുടെ ഭാര്യ ഓമന  അയല്കാരുടെ സഹായത്തോടെ മെഡിക്കല്‍ ട്രസ്റ്റ്‌ ആസുപത്രിയിലാക്കി. മരണമൊഴിയില്‍ തനിക്ക് ബിസിനസ് എതിരാളിയായ സദാനന്ദനെ സംശയം ഉണ്ടെന്നു അയാള്‍ പറഞ്ഞു.  ഭാര്യയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി . അധികം താമസിയാതെ രണ്ടാം പ്രതി സദാനന്ദനെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയും വാടക കൊലയാളിയുമായ രാജന്‍  മൂന്ന് വര്ഷം ഒളിവില്‍ കഴിഞ്ഞ ശേഷം പോലീസിനു  കീഴടങ്ങി.  അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങള്‍ ഇവയാണ് . രണ്ടാം പ്രതിയും കൊല്ലപ്പെട്ട മജീന്ദ്രനഉം രണ്ടാം പ്രതിയുടെ അമ്മാവനില്‍ നിന്നും സാമ്പത്തിക സഹായം നേട്ടിയിരുന്നു.എന്നാല്‍ മജീന്ദ്രനെ അമ്മാവന്‍ കൂടുതല്‍ സഹായിച്ചിരുന്നു എന്ന് രണ്ടാം പ്രതിയായ സദാനന്ദന് തോന്നി.ഇത് വല്ലാത്ത ഒരു പകയായ് വളര്‍ന്നു. ഒടുവില്‍ ഒന്നാം പ്രതി രാജന്‍ അഥവാ വ്വിജയന്‍ എന്നാ വാടക കൊലയാളിയെ ഉപയോഗിച്ച് മജീന്ദ്രനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. സദാനന്ദന്റെ ഭാര്യ ആയിരുന്ന ഓമന അയാളെ  divorce ചെയ്താണ് മജീന്ദ്ര്നെ വിവാഹം കഴിച്ചത്. ഇത് 1973ല്‍ ആയിരുന്നു. ഇതും ഒരു വൈരഗ്യതിനുള്ള കാരണം ആയിരുന്നു.  കേസ് കോടതിയില്‍ വന്നപ്പോള്‍ രണ്ടു പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള വിധി ആണ് സെഷന്‍സ് ജഡ്ജ് പാസ്‌ ആക്കിയത്. ഇതിനു കാരണം പ്രസ്തുത  സംഭവത്തിന്‌  ഒരു സാക്ഷി പോലും ഇല്ല എന്നുള്ളത് ആയിരുന്നു. ആ  കാലഘട്ടത്തില്‍ ഫോറന്‍സിക് വിഭാഗം ഇന്നുള്ള അത്ര വികസിച്ചിരുന്നില്ല. പ്രധാനമായും സാഹചര്യ തെളിവും സാക്ഷി മൊഴിയും ആയിരുന്നു വിധി പ്രസ്താവിക്കാന്‍ ഉപയോഗിച്ചിരുന്നത് . ആകെയുള്ള തെളിവ് കതക് തുറന്നപ്പോള്‍ കൊലയാളിയെ ഒരു തവണ മാത്രം കണ്ട വേലക്കരിയുടെ മൊഴിയും  വധത്തിനു ശേഷം ഒന്നാം പ്രതി പരിസരത്ത് കൂടി  ഓടി പോകുന്നത് കണ്ട  പത്രക്കാരന്റെ മൊഴിയും ആയിരുന്നു. അഞ്ചു വര്ഷം കഴിഞ്ഞു നടന്ന തിരിച്ചറിയാല്‍  പരേഡില്‍ നിന്നും ഒന്നാം പ്രതിയെ ഈ സാക്ഷികള്‍ തിരിച്ചറിഞ്ഞു എന്നാ വാദി ഭാഗം തെളിവ് കോടതിക്ക് സ്വീകാര്യമായില്ല . വിധിക്ക് എതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി . ഹൈക്കോടതി യില്‍ വന്ന കേസ് ജസ്റിസ് കെ ടി തോമസ്‌ അടങ്ങുന്ന ബഞ്ച്  കേള്‍ക്കുകയും സാക്ഷി മൊഴി അംഗീകരിക്കുകയും രണ്ടു പ്രതികളെയും ജീവപര്യന്തം തടവിനു വിധിക്കുകയും ചെയ്തു. വിധിക്കെതിരെ പ്രതികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തു . 1999 ല്‍ സെഷന്‍സ് കോടതിയുടെ വിധിയെ  അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതി പ്രതികളെ വെറുതെ വിടുക ആണ് ഉണ്ടായത്. അങ്ങനെ പതിനെട്ടു വര്ഷം നീണ്ട കേസിന് തിരശീല  വീണു . 

ഇതിനു രണ്ട്  അനുബന്ധമുണ്ട്.

ഒന്ന് : 1981ല്‍ വധിക്കപ്പെടുമ്പോള്‍ മജീന്ദ്രന്‍ പുതിയ ഒരു ചിത്രം തുടങ്ങാനുള്ള പുറപ്പാടില്‍ ആയിരുന്നു . കമല്‍ ഹാസനെയും നെടുമുടി വേണുവിനെയും വെച്ച് ഒരു ചിത്രം. ഒരു പുതുമുഘാ സംവിധായകന്‍ ആയിരുന്നു പടം ചെയ്യാന്‍ ഇരുന്നത്. മജീന്ദ്രന്‍ കൊല്ലപ്പെട്ടതോടെ ആ പടം മുടങ്ങി. തന്റെ ഭാവി നശിച്ചു എന്ന് ആ സംവിധായകന്‍ കരുതി. തുടക്കം പോയാല്‍ എല്ലാം പോയ്‌ എന്നാണല്ലോ.പക്ഷെ ഇന്നയാള്‍ മലയാള സിനിമയില്‍ എ ലിസ്റ്റ് സംവിധായകന്‍ ആണ് . പേര് സത്യന്‍ അന്തിക്കാട്!

രണ്ട്: മജീന്ദ്രന്റെ മരണത്തിനു ശേഷം അയാളുടെ സര്‍വ സ്വത്തുക്കളും ഭാര്യ ഓമനയുടെ കൈവശം ആയി . അവര്‍ ഒരു വില്‍പത്രം ഉണ്ടാകി . അത് പ്രകാരം  അവരുടെ മരണ ശേഷം ആ സ്വത്തുക്കള്‍ അവരുടെ മക്കള്‍ക് കിട്ടുമെന്നായിരുന്നു. 1983ൽ ഓമന മരിച്ചു. അതോടേ സ്വത്തിനു വേണ്ടി യുള്ള നിയമയുധ്ധം തുടങ്ങി. ഒമനയുടെ മക്കളും മജീന്ദ്രന്റെ ബന്ധുക്കളും തമ്മിലായിരുന്നു പ്രശ്നം.കോടതി കേസ്‌ മജീന്ദ്രന്റെ ബന്ധുക്കൾക്ക്‌ അനുകൂലമായി വിധിച്ചു. കാരണം മജീന്റ്രന്റെയും ഓമനയുടെയും വിവാഹം 1973ൽ നടന്നപ്പോൾ നിയപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഒരു അംബലത്തിൽ വച്ച്‌ മാല ഇട്ടതെ ഉള്ളൂ.മജീന്ദ്രനിൽ നിന്നും ഓമനയ്ക്ക്‌ കുട്ടികളും ഇല്ലായിരുന്നു.അവരുടെ കുട്ടികൾ ആദ്യ ഭർത്താവായ സദാനന്ദനിൽ നിന്നും ഉണ്ടായതായിരുന്നു. അതു കൊണ്ടു തന്നെ അവർക്ക്‌ മജീന്ദ്രന്റെ സ്വത്തിൽ ഒരു അവകാശവും ഇല്ലാ എന്നു കോടതി വിധിച്ചു.

Sunday, October 5, 2014

കണിച്ചുകുളങ്ങര കൊലപാതകം



കേരളത്തില്‍ നടന്ന കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ അപൂര്‍വമായ ഒരു കേസ് ആയിരുന്നു കണിച്ചുകുളങ്ങരയില്‍ നടന്ന കൂട്ടകൊലപാതകം.2005 ജൂലൈ 20നാണ് സംഭവം നടന്നത്. എവറസ്റ്റ് ചിട്ടിഫണ്ട് ഉടമ ടി.ജി. രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരെ ആണ് ആസൂത്രിതമായി വാഹനാപകടത്തില്‍ കൊലപ്പെടുത്തുന്നത്. സിനിമകഥകളെ വെല്ലുന്ന ഈ സംഭവത്തിന്‌ പിന്നില്‍ ഹിമാലയ - എവറസ്റ്റ് ചിട്ടിക്കമ്പനികള്‍ക്കിടയിലെ കിടമത്സരമായിരുന്നു.

സാധാരണ ഒരു കൊല നടത്താന്‍ തീരുമാനിക്കുമ്പോള്‍ പ്രതിയുടെ മനസ്സിലേക്ക് എത്തുക ഒരു കത്തിയോ തോക്കോ അല്ലെങ്കില്‍ വിഷമോ ഒക്കെ ആയിരിക്കും. എന്നാല്‍ ഒരു വാഹനം ഉപയോഗിച്ച് (ലോറി) കൊല നടത്താന്‍ പ്ലാന്‍ ചെയ്തതിനു പിന്നില്‍ സംഭവം ഒരു അപകടമരണമാക്കി മാറ്റാന്‍ ഉള്ള കുബുദ്ധി കൂടി ഉണ്ടായിരുന്നു

ഹിമാലയ ഗ്രൂപ്പ് ഉടമകളായ സജിത്, ബിനീഷ് എന്നിവര്‍ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം നടത്തുകയായിരുന്നു. 

കൊല്ലപ്പെട്ട രമേശ്‌ മുന്പ് എവറസ്റ്റ് ചിട്ടികമ്പിനിയിലെ ഉദ്യോഗസ്ഥനായിരുന്നു. പെട്ടെന്ന് ആയിരുന്നു ഹിമാലയ ഗ്രൂപിന്റെ വളര്‍ച്ച. സ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ഇതിന്റെ ഉടമകള്‍ ഒരു ചെറിയ മുറിയില്‍ തുടങ്ങിയ സ്ത്ഹാപനം പെട്ടെന്ന് തന്നെ കേരളത്തില്‍ തന്നെ 58 ബ്രാഞ്ചുകളും 10000 തൊഴിലാളികളും ഉള്ള സ്ഥാപനം ആയി മാറി. ഇതിനെല്ലാം പിന്നില്‍ രമേഷിന്റെ ബുദ്ധി കൂടി ഉണ്ടായിരുന്നു. 

ഉടമകളുമായി ഉള്ള അഭിപ്രായ വ്യത്യാസേത്തെതുടര്‍ന്ന്‍ രമേശ്‌ ഹിമാലയ വിട്ടു സ്വന്തം ചിട്ടി കമ്പനി തുടങ്ങി. ഹിമാലയത്തിനും ഒരു പടി കടന്നു കമ്പനിക്ക് എവറസ്റ്റ് എന്ന് പേരുമിട്ടു. രമേഷിന്റെ ബുദ്ധിയും കര്മാകുശലതയും മൂലം എവറസ്റ്റ് ചിട്ടി കമ്പനി ഉയര്‍ച്ചയുടെ പടവുകള്‍; താണ്ടി. ഇത് ഹിമാലയ ഗ്രൂപുകാരെ പരിഭ്രാന്തരാക്കി. കൂടെ തങ്ങളെ ചതിച്ച മുന്‍ തൊഴിലാളിയോടുള്ള വൈരാഗ്യവും. 

പ്രതികാരം ചെയ്യാന്‍ അവര്‍ ഉറച്ചു. ഒരു ലോറി വാടകയ്ക്ക് എടുത്തു, രമേശ്‌ വരുന്ന വഴിയില്‍ ലോറി കാത്തു കിടന്നു. രമേഷിന്റെ ടാറ്റാ സഫാരി കണിച്ചുകുളങ്ങരയില്‍ എത്തിയപ്പോള്‍ ലോറി മുന്‍പോട്ടു എടുത്തു കാറില്‍ ശക്തിയായി ഇടിപ്പിച്ചു. കാറിലുണ്ടായിരുന്ന രമേശ്‌ ഉള്‍പ്പടെ മൂന്നു പേര് മരിച്ചു . ഒരാള്‍ ശരീരം തളര്‍ന്നു കിടപ്പിലായി. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ മൊഴികളാണ് കേസില്‍ വഴിത്തിരിവായത്. 

പോലീസിനു വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടും അറസ്റ്റ് വൈകി . ഹിമാലയ ഗ്രൂപിന്റെ സ്വാധീന ശക്തി വളരെ വലുതായിരുന്നു. അത് കേരള രാഷ്ട്രീയത്തിലും വ്യാപിച്ചു കിടന്നു. രാഷ്ട്രീയതിലെ ചില ഉന്നതര്‍ ഇവര്‍ക്കായി കേസ് തേച്ചു മാച്ചു കളയാനും ശ്രമം നടത്തി . പൊതു ജന പ്രക്ഷോഭം ശക്തമായതോടെ കേസ് പുരോഗമിച്ചു. എല്ലാ പ്രതികളും അരസ്ടിലാകുകയും ചെയ്തു. ലോറിയെപ്പറ്റി അന്വേഷണം നടത്തിയപ്പോഴാണ് ഒന്നാം പ്രതി ഡ്രൈവര്‍ ഉണ്ണികൃഷ്ണനും ലോറി ഉടമ രണ്ടാംപ്രതി അജിത്തും പൊലീസ് പിടിയിലായത്. അജിത്ത്, ഉണ്ണി, മൃഗം സാജു എന്നിവരുള്‍പ്പടെ 13 പേരായിരുന്നു ഈ കേസിലെ പ്രതികള്‍. 

വിചാരണയ്ക്ക് ഒടുവില്‍ ഒന്നാം പ്രതി ലോറി ഡ്രൈവര്‍ ഉണ്ണിക്ക്‌ കോടതി വധശിക്ഷ വിധിച്ചു. ഹിമാലയ ചിട്ടിക്കമ്പനി ഉടമകളായ സജിത്തിനും ബിനീഷിനും ജീവപര്യന്തം തടവും കിട്ടി.

ഇവരെ കൂടാതെ രണ്ടാം പ്രതി ക്ലീനറായ അജിത്‌, മൂന്നാം പ്രതി മൃഗം സാജു, നാലാം പ്രതി ഷിബി എന്നിവര്‍ക്കും കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു. പന്ത്രണ്ടാം പ്രതി ഷിബിന്‍ രാജിന്‌ മുന്ന്‌ വര്‍ഷം, എട്ടാം പ്രതി ഗോകുലന്‌ രണ്ടുവര്‍ഷം, അഞ്ചാം പ്രതി ഉണ്ണികൃഷ്‌ണന്‌ ഒരു വര്‍ഷം എന്നിങ്ങനെയാണ്‌ മറ്റുള്ളവര്‍ക്ക്‌ ലഭിച്ച ശിക്ഷ. ഹിമാലയ ഗ്രൂപ്പ്ഉടമകളായ സജിത്തിനും ബിനീഷിനും അഞ്ച്‌ ലക്ഷം രീപവീതം പിഴയും ഒടുക്കാന്‍ ബഹുമാനപെട്ട കോടതി വിധിച്ചു .ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജി ശ്രീവല്ലഭനാണ്‌ വിധി പറഞ്ഞത്‌. 

വളരെ വാര്‍ത്താ പ്രാധാന്യം നേടിയ ഈ കേസ് പിന്നീടു ' കണിച്ചുകുളങ്ങരയില്‍ CBI ' എന്നാ പേരില്‍ സിനിമ ആയി. സുരേഷ് വിനു സംവിധാനം ചെയ്ത ചിത്രം പ്രശസ്ത ഗാനരചയിതാവായ ശ്രീകുമാരന്‍ തമ്പി ആണ് നിര്‍മ്മിച്ചത്.

കരിക്കന്‍ വില്ല കൊലകേസ്‌

1. ‘മദ്രാസിലെ മോന്‍’ അഥവാ കരിക്കന്‍ വില്ല കൊലകേസ്‌.

കേരളത്തെ ഞെട്ടിച്ച ഇരട്ടകൊലപതകമായിരുന്നു കരിക്കന്‍ വില്ല കൊലകേസ്‌.1980ല്‍ ആയിരുന്നു സംഭവം . തിരുവല്ലയിലെ മീന്തലക്കര എന്നാ ഗ്രാമത്തില്‍ താമസിച്ചിരുന്ന കെ സി ജോര്‍ജ് , റേച്ചല്‍ എന്നാ വൃദ്ധ ദമ്പതികളാണ് പൈശാചികമായ രീതിയില്‍ കൊല്ലപ്പെട്ടത്. പോലീസിനെ വല്ലാതെ കുഴക്കിയ കേസ് ആയിരുന്നഅത്. ശത്രുക്കള്‍ ഒന്നുമില്ലതതിനാല്‍ മോഷണ ശ്രമം ആയിരുന്നു കൊലപാതകത്തിന്റെ ഉദ്ദേശം എന്ന് അവര്‍ അനുമാനിച്ചു . മോഷണ സംഘങ്ങളെ ചുറ്റിപറ്റി അന്വേഷണം ഊര്ജിതാമാക്കിയെങ്കിലും വലിയ പുരോഗമനം ഒന്നും ഉണ്ടായില്ല. എങ്കിലും പോലീസിനു രണ്ടു സുപ്രധാന തെളിവുകള്‍ ലഭിച്ചു. വീട്ഇന്റെ പരിസരത്ത് നിന്നും ഒരു ഷൂസിന്റെ പ്രിന്റ്‌ ലഭിച്ചു. അന്വേഷണത്തില്‍ നിന്നും അത് വിദേശ നിര്‍മിതമാണെന്ന് മനസ്സിലായി.
                                                                  കരിക്കന്‍ വില്ലയുടെ ഫോട്ടോ

ആ വീട്ടിലെ വേലക്കാരി ഗൌരിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍  ഒരു വിവരം കൂടി കിട്ടി. കൊല നടന്ന ദിവസം അവരുടെ ഒരു ബന്ധു വരുന്നുണ്ടെന്നു ഗൌരിയോട് റേച്ചല്‍ പറഞ്ഞിരുന്നു. അയാളുടെ പേര് പറഞ്ഞിരുന്നില്ല. മദ്രാസിലുള്ള മോന്‍ എന്നാണ് പറഞ്ഞത്. ഗൌരി വീട്ടിലേക് പോകും മുന്പ് മേല്‍ പറഞ്ഞ ആളും സുഹ്ര്തുക്കളും എത്തി. പക്ഷെ ഗൌരി അവരെ കണ്ടില്ല.കര്ട്ടന് പിന്നില്‍ നിന്നും അവരുടെ സംസാരം മാത്രമേ അവള്‍ കേട്ടുള്ളൂ.
ഇത് വളരെ സുപ്രധാന തെളിവായിരുന്നു. പോലീസ് ഊര്‍ജിതമായി അന്വേഷിച്ചു . അങ്ങനെ അവര്‍ക്ക് ഒരു വിവരം കിട്ടി. കൊല്ലപ്പെട്ട ദമ്പതികളുടെ ഒരു ബന്ധുവായ റെനി ജോര്‍ജ്ജ് ആയിടെ  മദ്രാസില്‍ നിന്നും നാട്ടില്‍ എത്തിയിരുന്നു എന്നറിഞ്ഞു. അയാള്‍ അവിടെ വിദ്യാര്‍ത്ഥി ആയിരുന്നു. അയാള്‍ക്ക് സുഹ്ര്തുക്കളായി വിദേശത്ത് നിന്നും ഇവിടെ എത്തിയവരും ഉണ്ടെന്നു മനസ്സിലായതോടെ അന്വേഷണം പൂര്‍ണമായി. പോലീസ് ഒളിവില്‍ പോയിരുന്ന റെനിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ എല്ലാ വിവരങ്ങളും പുറത്തു വന്നു. മയക്കുമരുന്നിനു അടിമയായിരുന്നു റെനി.

ചെറുപ്പം മുതല്‍ തന്നെ മോഷണങ്ങള്‍ നടത്തുന്ന ശീലമുണ്ടായിരുന്നു റെനിക്ക് . കോളേജ് പഠനകാലത്ത്‌ മയക്കുമരുന്നിനു അടിമയായ അയാള്‍ പഠിച്ചിരുന്ന നാട്ടകം കോളേജില്‍ നിന്നും പുറത്തായി.പിന്നീട് മദ്രാസിലേക്ക് പോയ അയാള്‍ അവിടെ വീണ്ടും  കുറ്റക്രിത്യങ്ങളുടെ ലോകത്തേക് വഴുതി വീണു. കയ്യിലുള്ള പൈസ തീര്‍ന്നപ്പോള്‍ മോഷണം ഒരു തൊഴിലാക്കി മാറ്റി അയാള്‍. എല്ലാം മയക്കുമരുന്നിനു വേണ്ടിയായിരുന്നു. അങ്ങനെ ഇടയ്ക്ക് നാട്ടില്‍ വരുമ്പോള്‍ കണ്ടിരുന്ന അടുത്ത ബന്ധുക്കളായ ജോര്‍ജ് റേച്ചല്‍ ദമ്പതിമാരുടെ കയ്യില്‍ ഉള്ള പൈസയിലായി റെനിയുടെ കണ്ണ്.

കുവൈറ്റില്‍ ഉദ്യോഗസ്ഥരായിരുന്ന ഇവര്‍ റിട്ടയര്‍ ചെയ്തു തിരുവല്ലയില്‍ വിശ്രമ ജീവിതം നയിച്ച്‌ വരികയായിരുന്നു.കൂറ്റന്‍ മതില്‍ക്കെട്ടുകള്‍ക്കുള്ളിലെ ആഡംബര വീട്ടില്‍ പൊതുജനബന്ധമില്ലാതെയായിരുന്നു കരിക്കന്‍വില്ലയിലെ ദമ്പതിമാരുടെ താമസം. ഗൗരി എന്ന ഒരു വേലക്കാരിമാത്രമായിരുന്നു ഇവരെക്കൂടാതെ വീടുമായി സഹകരിച്ചിരുന്നത്. 

സുഹൃത്തുക്കളായ കിബ്ലോ ദാനിയേല്‍ (കെനിയ), ഗുണശേഖരന്‍ (മലേഷ്യ), ഗുലാം മുഹമ്മദ് (മൗറീഷ്യസ്) എന്നിവരെക്കൂട്ടി കാറില്‍ കരിക്കന്‍ വില്ലയില്‍ എത്തി കൃത്യം നടത്തി മടങ്ങുകയായിരുന്നു. റെനി. മോഷണശ്രമാമായിരുന്നു ഉദ്ദേശം എങ്കിലും ജോര്‍ജ് എതിര്‍ത്തപ്പോള്‍ അത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു’.

പോലീസ്ഓഫീസര്‍മാരായ എ.കെ. ആചാരിയുടെയും അബ്ദുള്‍കരീമിന്റെയും നേതൃത്വത്തില്‍ ചെന്നൈയിലെത്തിയ സംഘം ആയിരുന്നു റെനിയുടെ യും മറ്റും അറസ്റ്റ് നടത്തിയത്.
മൂന്നു രാജ്യങ്ങളില്‍ നിന്ന് ഉള്ള ആളുകള്‍ ചേര്‍ന്ന നടത്തിയത് ആയതിനാല്‍ വളരെ അധികം വാര്‍ത്താ പ്രാധാന്യം ഈ കേസിന് കിട്ടിയിരുന്നു.

ജയിലില്‍ ആയിട്ടും റെനിയുടെ സ്വഭാവത്തിന് മാറ്റം ഒന്നും വന്നില്ല.



അയാള്‍ മയക്കു മരുന്ന് ഉപയോഗം തുടര്‍ന്നു.  1982 ല്‍ മദ്രാസിലെ മോന്‍ എന്നാ പേരില്‍ റെനിയുടെ കഥ സിനിമ ആയി. തമ്പി കണ്ണംതാനം ആയിരുന്നു സംവിധായകന്‍. മോഹന്‍ലാല്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം വലിയ വിജയം ആയിരുന്നു. ഈ ചിത്രത്തിന്റെ റിലീസിന് തടഞ്ഞു കൊണ്ട് കേസ് കൊടുക്കുകയും ചെയ്തു റെനി.പൈസ ആയിരുന്നു ഉദ്ദേശം. അത് കിട്ടിയപ്പോള്‍ അയാള്‍ കേസ് പിന്‍വലിച്ചു.

1989ല്‍ പരോളില്‍ ഇറങ്ങിയപ്പോഴാന്‍ റെനി ഒരു ക്രിസ്തീയ സുവിശേഷകനെ പരിചയപ്പെടുന്നതും മാനസാന്തരപ്പെടുന്നതും. അയാള്‍ ഒരു പുതിയ മനുഷ്യനായി. 1995ല്‍ ശിക്ഷ കഴിഞ്ഞു ഇറങ്ങിയ റെനി തടവ് പുള്ളികളുടെ കുട്ടികളെ സംരക്ഷിക്കുന്ന ഒരു സ്ഥാപനം തുടങ്ങി. നഴ്സ് ആയ ഭാര്യ ടീനയ്ക്കും മകള്‍ക്കും ഒപ്പം ബംഗ്ലൂരില്‍ താമസിക്കുന്നു.


Saraswathi Amma Murder Case (1957)

The Murder of Saraswati Amma was a high profile murder case that happened in Thiruvananthapuram the 50s. She was a wealthy woman and a moth...