Sunday, November 14, 2021

Saraswathi Amma Murder Case (1957)

The Murder of Saraswati Amma was a high profile murder case that happened in Thiruvananthapuram the 50s. She was a wealthy woman and a mother of 3 children. The case attracted a lot of attention in the press due to its gruesomeness and also it being perpetrated in a wealthy neighborhood (Pattom)where such crimes were unheard of .

There were three people involved in this heinous crime. Her husband Krishnan Nair aged 44 who was a contractor, Sivarajan alias Ampi aged 22 who was her servant and Sekharan aged 23, who was the brother of the house kitchen maid

Saraswathy Amma alias Baby, aged 38 and Krishnan Nair were married 10 years and were living in Pattom in the city of Trivandrum. (This house is referred to as the Pattom house in the judgment and no specific name is given).Her ancestral home was in Pazhavangadi where her 76 years old mother lived. (her house is referred to as the Pazhavangadi house). She had three children, a boy named Sakthidharan aged eight, a girl, Rajalakshmi alias Rajam aged six, and again a girl, Girija alias Thankam aged four. 


 PATTOM HOUSE

THIS WAS WERE THE MURDER OF SARASWATHI AMMA TOOK PLACE

 

 PAZHAVANGADI HOUSE- SARASWATHI AMMA'S ANCESTRAL HOME WHERE HER MOTHER LIVED

All of them were going to school, the youngest to a nursery school just opposite the Pattom house and the older two, to different schools a little distance away. The boy used to go to school in the morning and return only at about four in the evening. The two girls used to go home for their mid-day meal at about half past twelve and go back to school at about half past one to return at about four.(Although the second child had no school in the afternoon, she used to go to the nursery school with her younger sister and play there until that school gave over in the evening).

Krishnan Nair was a P.W.D.Contractor and was also running a lodging house called the "Modern Tourist Lodge" where he had an office. He used to leave home for work at about nine in the morning and return only at about nine in the night. Sivarajan was engaged as as servant by Krishnan Nair about nine months before the murder which took place on the afternoon of 5th August 1957.

Virtually nothing is available regarding this case on Google in the form of any news excerpts. The only information available is from court records available in legal sites. Maybe the long time which elapsed (70 years) has but made this case a forgotten lore.

Saraswathi Amma was last seen alive between 1-45 p.m. and 2 p.m. on Monday the 5th August 1957. That was in or about her house. At about 10 p.m. on Wednesday, the 7th August, her body was found lying buried (but partly exposed) behind the cowshed in the southwestern corner of the compound of the house. Her husband, reported this at the Cantonment Police Station at three the next morning and at 9-30 or 10 the body was exhumed under the direction of the Magistrate, and was identified by her relatives and neighbors.

The autopsy held that afternoon by the doctor, revealed that the deceased had been killed by a cut on the back of her neck with sharp heavy instrument such as a chopper. The cut had gone right through the spinal column, severing the axis from the atlas and completely dividing the cord. Death must have been instantaneous and, judging from the contents of the stomach, must have taken place within an hour or two after the deceased had had her last meal.

The reason for the murder as put forth by the prosecution of the case was that Krishnan Nair and Sarsawati Amma were not on good terms and the former had developed hatred towards his wife.  He was getting his mind-day meal from a hotel instead of having it sent from home.

The sequence of events on the day of the tragedy is as follows:

At about 1 p.m. on the 5th August the sweeper of the nursery school just opposite the house saw the deceased at the gate of her house with her youngest child. She was then wearing the blouse which was subsequently (on 29th August 1957, three weeks after the exhumation) recovered torn and tattered from the pit where the body was found buried.

About three quarters of an hour later, at about 1-45 or 2 p.m a neighbouring shopkeeper who was taking his child to the school found her still standing there, but without the child. At about 2-30 p.m., neighbor  whose house is by the side of the road, about 200 feet south of the Pattom house, saw Sivarajan and Sekharan going past along the road up to the gate of the Pattom house. Round about the same time, the brother of Sivarajan, who went to the Pattom house to take him to their uncle, for receiving the payment which he used to make them every month, found the gate of the house shut and fastened from within.

The child Rajam, was waiting outside the gate to gain admittance, and it was only after about 5 to 8 minutes of knocking at the gate that Sivarajan came and opened it. He sent his brother away saying that he could not come just then, that he had some work on hand, that Saraswathi Amma had gone out to collect her milk dues (the deceased was keeping cows and was selling milk to the neighbours).

Sometime later, between 3 and 4 p.m., a neighbour,  who was passing that way saw the Sekharan come out of the gate of the Pattom house and proceed southwards, his face downcast, and at about 3-30 p.m. Sivarajan went to the tea-shop nearby and bought some vadas for the children. A little before 4, a teacher, who was giving private tuition to the children every evening arrived for that purpose. He did not find the Saraswathi Amma in the house but the Sivarajan was there. Soon the children came and, after teaching them for about an hour or so in the front room of the house he left the house.

Meanwhile at about 4 p.m., the milkman had come to milk the cow and to him Sivarajan said that theSaraswathi Amma had gone out to collect her milk dues. This he repeated to the neighbour when handing over her milk to her over the compound wall at about 5 p.m

At about 6 the neighbour, a woman, saw the Sivarajan standing at the gate of the house with the children, the youngest of whom was crying.

At about 7-30 p.m., Sivarajan and Sekharan  went to the cycle shop nearby and took two bicycles on hire. (These were returned the next morning by the 3rd accused and another person). A little befor eight, the Sivarajan appeared at the Pazhavangadi house and reported to the mother of Saraswathi that she had disappeared, and he repeated the story that she had gone out at about 3 p.m. for collecting her milk dues.

The mother  sought the assistance of a tenant of hers running an ivory curio shop in the same compound, and he engaged a taxi and took her in it to the house of her nephew, a court Amin living in Karamanai about two or three miles away. From there they collected the relative  and proceeded to the Pattom house which they reached soon after nine,

The mother was all the time crying out that her daughter, and probably her grandchildren as well, had been murdered, and her cries attracted a crowd of neighbours and passers by.

A few minutes later, while they were all still at the gate, Saraswathi husband Krishnan Nair arrived in his car and was told of the disappearance of the deceased. He went up the flight of steps to the house, followed by others and the children.  When they reached the verandah of the Rouse, somebody handed over a key to the Krishnan Nait with which the latter opened the portico room. They found the two rooms on either side, namely, the bedroom and the storeroom, locked.

Then the Krishnan Nair, against whom Saraswathi’s mother was still shouting her charge of murder, left the place and went away in his car. Meanwhile Sivarajan had arrived.

They went round the house and the surroundings and all the rooms excepting the bedroom and store-room were lying open and they even explored the well with the aid of a bamboo fetched by the 1st accused - but could find nothing.

At about 10 p.m. on the 7th a neighbor who lives about six furlongs away from the Pattom house, was passing by on his way home, and he saw Sivarajan standing outside the house. He asked the 1st accused what news there was of his missing mistress. Sivarajan said that there was no news and that his master had gone to various places to find out. Then he called the man  asking him if he did not notice a stench. The man noticed none, but after they had gone up the flight of steps and reached the courtyard he found that there was a smell. Sivarajan then drew the man’s attention to something on the ground behind the cowshed and going near and striking a match the man was able to see a white object there.

He went down to the road and came up again with some friends who happened to be passing by and when they examined the "object more closely with the aid of a torch light they found that the object was a piece of flesh and they also noticed that the ground about the object was freshly upturned.

When questioned about this the Sivarajan said that the flesh was the left-over of the dogs meat (there was an Alsatian dog in the house) and that he had cleared up the place a few days earlier as directed by Krishnan Nair who was staying in the house from the 1st to the 3rd August. Then the others left the place, The neighbor also wanted to go away, but Sivarajan detained him against the arrival of his master.

When the Krishnan Nair came at about 11 p.m., the neighbour told him that he was waiting to see him. But Krishnan Nair went in without waiting to speak to him and then proceeded to the bathroom for a bath. The neighbor then told Edapazhanji Thampi and Sekhara Pillai (friends of Krishnan Nair )about the piece of flesh, and about dogs having gathered there, and he took them to the spot. They examined the place closely with the aid of a torch light and found that the exposed piece of flesh was a human leg and buttock. They concluded that it must be the body of the deceased and they went back to the house where the Thampi told Mr Nair, who had come out after his bath, what they had seen. He sent one man to fetch a taxi, saying that he was going to the police station. It was about midnight then.

At 2-40 a.m. (that is on the 8th) Sivarajan went to the house of the Sub Inspector, woke him up and gave him the information. Together they proceeded to the Cantonment Police Station where they reached at about 3. They recorded from Krishnan Nair the statement,which was treated as the first information on which the present case was registered and investigated. It was about 4 a.m. by the time the recording of was complete.

The police  reached the Pattom house at about 4-30 a.m and he found Sivarajan and the neighbor there. They showed him the dead body lying half buried. Then on being questioned by him, the Sivarajan gave the police what he has described as a full and true account of what had taken place. The inspector then took Sivarajan to the house of the Deputy Superintendent of Police where he was once again questioned in the presence of the Deputy Superintendent of police and was arrested at about 6-30 a.m.

Inspector next took the Sivarajan  back to the Pattom house where they reached at about 6-45 a.m.,and at about the same time P.W. 75 also came there accompanied by Sekharan as directed by the Deputy Superintendent of Police. Thereafter, in pursuance of the statement already made by him, Sivarajan took out and produced certain articles from places pointed out by him. First three thorthus and a rag and on all of which subsequent chemical examination discovered human blood were taken from beneath a heap of straw on the western side of the cowshed;, a piece of gunny, a mundu and a tuft of false hair (on all of which human blood was detected a table knife, identified as belonging to the house-hold but on which no blood was found were produced from a shallow pit beneath a plantain tree a little to the north of the kitchen. Along with this some jewellery were also discovered. 

The dining room, the alleged scene of the murder, was next inspected. They noticed blood stains on the floor and on the walls.They also noticed blood stains on a stool and on a bench in the room. They found the chopper in the kitchen storeroom. The chopper,  the seat of the stool, , a leg of the bench and scrapings from the wall were sent for chemical examination. Human blood was found on them.

The Executive First Class Magistrate, to whom a requisition had been sent for the exhumation of the body, arrived. She found the body lying buried, with a leg and buttock exposed, in a pit about 6 feet long, 3 feet wide, and 2 feet deep, under some plantain trees at the spot marked B behind the cowshed. 

The body was under about six inches of earth covered with plantain leaves and bit of plantain trunk which looked a few weeks old. It was naked (exceptfor a bodice) and highly decomposed, and portions were missing. Four gold bangles (all on the left arm), a pair of earrings and a nose-screw were found on the body, while four other gold bangles (apparently belonging to the right arm, the plam of which was missing) were found in the pit by the side of the body.

The doctor,did an autopsy on the body of the deceased that after-noon, and  the postmortem certificate was issued. From the stage of decomposition of the body he came to the conclusion that death must have taken place about 72 hours earlier (that is, some time on the 5th), and from the presence of partly digested rice, filling the stomach, that it must have taken place within an hour or two of the deceased having had her last meal. There was a bone deep incised horizontal wound, 2 inches X 1/2 inche, just above the right eyebrow, and a gaping incised wound, 7 inches X 3 inches, cutting right through the spinal column between the atlas and the axis, starting from the right ear-lobe and proceedings backwards and slightly upwards just beyond the mid-line of the back of the neck. Below the jaw, about 3/4 inch below the above wound a triangular area of skin and the superficial structures (with a base of 2 inches and sides each about 2 1/2 inches) was missing, and below that there was a skin deep horizontal incised wound 1 inch x 1/2 inch. The left upper part of the chest was discoloured and there was extravasation of blood in the underlying tissues. The skin and flesh in different parts of the body were eaten up; and the right breast, right palm and right foot, were missing. Death, which must has been instantaneous was due to the injury on the back of the neck. This was an ante-mortem injury, and was, of course, necessarily fatal.


Sivarajan confessed that he had murdered the deceased by cutting her with a chopper on the neck and the forehead. That afternoon he and the deceased were alone in the house. Saraswathi Amma was resting, and he woke her up and called her to the room adjoining the kitchen (the dining room) saying that there was a woman waiting to see her. Then he bolted the doors of the room and pushed her down and cut and killed her with a chopper. He also struck her on the chest two or three times with a table knife. Next he dragged the body to a spot south of the cowshed, dug a pit there, and buried the body in it under some earth and pieces of plantain trunk. He concealed the thorthu which he was wearing, as also the mundu and thorthu which she was wearing, all of which were blood-stained, and the blood-stained rags used for wiping the floor, in a place west of the cowshed. The false hair of the deceased and the table knife and some clothes were also concealed. The chains worn by the deceased, and two pairs of studs (earrings) taken by him from an almirah along with a bill, he concealed in a heap of ash. All these he took out and produced in the presence of the police. He bore the deceased bitter-ill-will because the her, who had given a loan of Rs. 125 to the maid-servant, Pwith whom he was intimate, was collecting the extortionate interest of Rs. 5 a month per Rs. 50, and eight annas per day for Rs. 25 which was given later. The deceased always used to scold him and ask him to go away she even laid violent hands on him and, for about a fortnight before the occurrence, was starving him giving him only old kanji, and that only once a day. He had therefore made up his mind to murder her, and was on the lookout for an opportunity when there was no one else in the house.

Sivarajan based on his confession, was produced before the First Class Magistrate, for the purpose of recording a confession from him under section 164. She remanded him to the local sub-jail to give him time to reflect and had him brought up before him again at 3 p.m. the same day. Then, after administering the prescribed warnings, and after questioning him in the manner prescribed by the rules to ensure that he was making a voluntary statement, and being satisfied that he was, Sivarajan repeated more or less what he had said at the inquest, but with greater particularity and with a few variations that are hardly material. He however added that, about a fortnight earlier, there had been a quarrel between the Saraswathi Amma and her husband Krishnan Nair as a result where of they were not on speaking terms, and the Nair used to give the money (Rs. 5) for the household expenses every morning to one or the other of the children muttering a curse.

Based on this Sivarajan was remanded and kept in custody .

On 19th August 1957, Sivarajan told the Superintendent of the sub-jail that he wanted to be taken before a magistrate in order to make a confession. He said that now he wanted to speak the truth, not having done so in his earlier statements for fear of the police and other fears) was to go back on his confessions and throw the whole blame on Krishnan Nair.

The version he gave was that he went out of the house at about 1 p.m. on the 5th August leaving Saraswathi Amma alone in the house, and that, when he returned at about 1-30 p.m. he heard a sound as of cutting coming from the house, on reaching the courtyard. He went inside the house and found Saraswathi Amma lying dead in the closet. She had bleeding injuries. By her side was a blood-stained chopper, and standing near by was Krishnan Nair wearing only a thorthu which, like his face and body, was stained with blood. Nair then buried the body in a pit used for depositing rubbish and dry leaves, covering it with earth and leaves while he stood by dumbfounded. The pool of blood on the floor of the closet was washed into the flush-out, while the blood that had fallen in the courtyard was covered with sand. Nair handed over to him the mundu and thorthu which his wife had been wearing as also the thorthu he himself was wearing, along with a piece of gunny, a table knife, the chopper and two gold chains, and asked him to conceal these articles. These, as also the false hair of the deceased which had fallen off, he concealed in the several places from which he produced them after his arrest. The chopper he washed and kept on the bin in the kitchen-store.

Meanwhile Nair had a wash and went out. At about seven in the evening Sivarajan went to the Pazhavangadi house and, as instructed by Krishnan Nair, informed Saraswathi's mother that  she was missing. 

From the very beginning, even when he handed over the incriminating articles for being concealed, Nair had asked him to produce them if the police came, and own that he had done the deed. After the body was discovered as a result of the stench, Krishnan Nair went and fetched the Head Constable, Kochuvelu Pillai who, after seeing the body, pronounced that the police must be informed. On this errand all of them left, and, when the police came a little later, in accordance with the instructions given by the Nair, he owned that he had done the deed and showed them the places where the several articles lay concealed. 

As per Sivarajan Nair and Saraswathi had quarreled and were not on speaking terms from about a fortnight prior to the murder. There were quarrels over money matters, and there was a quarrel even on the morning of occurrence. Krishnan Nair suspected his wife's character, in particular, her relations with one Nanukuttan who was staying just across the road and had, on many occasions,questioned Sivarajan with regard to this.

The next day, i.e., on the 20th August,  Saraswathi's husband Krishnan Nair was arrested based on Sivarajan's confession.On 20th September 1957 he was released on bail.

Sekharan, the other servant was also questioned in the case, first on the 15th August, then on two occasions thereafter, and finally, in his village some miles, away from Trivandrum, on the 25th September five days after Nair's release on bail. He claimed to have been present in the house at the time of the murder. About a fortnight earlier, he had been working with the Sivarajan, putting up a fence in a compound of Nair, and Sivarajan had told him that, at the instance of his master, he had decided to do away with Saraswathi Amma who was ill-treating him because of his close association with his master. 

Sivarajan also told him that there was enmity between Nair and his wife because on one occasion, Nair had brought a woman into the house late in the night and asked Saraswathi to make coffee for her, but the strong willed Saraswathi Amma had instead brought a broom and beaten the other woman with it !

So from this statement police concluded that Krishnan Nair had cause for grievance with this wife and a possible motive for murder.

As per Sekharan ,On the day of the murder, Sivarajan took him to the Pattom house. Sivarajan kept him waiting near the tap (there is a tap in the yard just outside the closet), and asking him to keep a watch, went into the central room from where, after calling out to the deceased, he went to the kitchen. Then the Sivarajan came to the dining room with a chopper and delivered a cut which was immediately followed by a cry. After about 10 minutes, Sivarajan called Sekharan in, and when he went in, he found Saraswathi Amma lying dead with cut injuries and with only a blouse on her person. At the instance of Sivarajan, he took hold of the body by the feet and dragged it into the closet. Then Sivarajan took a table knife and cut the body above the foot, after which operation he handed over the table knife to him and, removing the jewels on the body, kept them in his waist. Sivarajan next ordered him to saw Saraswathi's neck with the knife and, after an ineffective protest, he proceeded to do so. The knife got bent and he dropped it and went out and washed his hands. Then, after changing the thorthu he was wearing ,Sivarajan opened the almirah in the bedroom, took two pairs of earrings and kept them in his waist. Just before that he had gone down to the gate and come back saying that he had closed the gate. 
He  then washed the blood on the floor and, as it was time for the children to come, sent Sekharan away and asked him to come again at five. 
 
When he went again at five, Sivarajan told him that the children had been safely sent to the neighbors house. Under Sivarajan's directions he then cleared the pit near the cowshed of the bits of plantain trunk lying in it, and the two of them then carried the dead body to the pit, the 1st accused holding it by the chest and he himself by the feet. The body was put into the pit face downwards, and Sivarajan covered the body with bits of plantain trunk, bricks, and earth, especially where the foot was showing out. After thatSivarajan dismissed him saying that the body could remain there safely for the time being and could be removed at leisure after Krishnan Nair came. He went away. 
 
Later Sekharan accompanied Sivarajan on a bicycle when the latter went to Pazhavangadi to inform Saraswathi's mother of the her disappearance. Rest of the incidents are true to the account as there are several witnesses for the same .

The Sessions court who heard the case had a difficult time as the case mainly hung on circumstantial evidence and witness confessions. The first accused ,Sivarajan had changed his story to put blame on Saraswathi Amma's husband as the murderer while Sekharan, blamed Sivarajan for the murder while suggesting that it was Krishnan Nair who gave the orders for the deed .
 

The time was 1950's when forensic science and evidence analysis were in their infancy and so there was no damning evidence to connect any of the accused to the crime in a foolproof manner . However the judges observed that chance of Sivarajan as the perpetrator of the crime was more likely as both Sekharan and Krishnan Nair had given their confessions in this vein . Also the several witnesses who gave evidence in the manner that placed Sivarajan at the scene of the crime at the established time. However court also observed that the motive for murder and the gain from the deed lay more in the direction of Krishnan Nair , the dead woman's husband . 

Hence the verdict from the sessions court was death sentence for Sivarajan and Krishnan Nair and imprisonment for Sekharan. Krishnan Nair appealed against the verdict in High court and was later acquitted while Sivarajan's death sentence stood . He went to the gallows protesting his innocence. 

What became of Krishnan Nair or his children is not known. The unfortunate children lost a loving mother due to the greed of their father . If the crime had happened now there is every possibility that Krishnan Nair would have gone to Jail.

Krishnan Nair was responsible for Saraswathi's death. Its clear. Unlike his unfortunate servants , he had the means and influence to unentangle himself from the case. He used his servants and finally made them the scapegoat. He was a real villian . Saraswathi Amma was a bold beautiful and independent woman for her time. Her tragic death due to the greed of others resulted in three children losing a wonderful mother. 

Pattom House and Pazhavangadi house still stands although with different owners- Silent witnesses to a sensational crime lost in time...........

Monday, May 24, 2021

അമ്മാൾ കൊലക്കേസും 'ഭാര്യ ' (1962 ) സിനിമയും

 


"പെരിയാറേ  പെരിയാറേ പർവത നിരയുടെ പനിനീരെ , കുളിരും കൊണ്ട്  കുണുങ്ങി നടക്കും മലയാളി  പെണ്ണാണ് നീ ..."


വയലാർ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം കൊടുത്ത്  സത്യനും രാഗിണിയും  പാടി അഭിനയിച്ച  ഈ ഗാനം കാണാത്തവരും കേൾക്കാത്തവരായി  മലയാളികൾ അധികമുണ്ടെന്നു തോന്നുന്നില്ല..1962 ൽ  പുറത്തിറങ്ങിയ ഭാര്യ എന്ന സൂപ്പർഹിറ്റ് സിനിമയിലെ  ഗാനമാണിത്.  


സിനിമ തുടങ്ങുന്നത് ഈ പ്രശസ്ത ഗാനത്തോടെയാണ് . ബോട്ടിൽ ഉല്ലാസ സവാരി നടത്തുന്ന അച്ഛനും അമ്മയും രണ്ടു കുട്ടികളും ഒരു സന്തുഷ്ട കുടുംബം . എന്നാൽ സിനിമ പുരോഗമിക്കുമ്പോൾ ഒരു ദുരന്തമാണ്  ആ കുടുംബത്തെ കാത്തിരിക്കുന്നത് .... 


ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമയെടുത്തതെന്ന്  അധികം പേർക്കറിവുണ്ടാകില്ല .. 60 വർഷങ്ങൾക്ക് മുൻപ്  നടന്ന അമ്മാൾ കൊലക്കേസ് ആയിരിന്നു അത് . പ്രതി അമ്മാളിന്റെ ഭർത്താവ് K.M.മാത്യു എന്ന സണ്ണി ആയിരുന്നു.


1951 ൽ  ആണ്  അമ്മാളിനെ സണ്ണി വിവാഹം കഴിക്കുന്നത് . പ്രശസ്തമായ മേളാംപറമ്പിൽ (മേളം മസാല ) കുടുംബത്തിലെ അംഗമായിരിന്നു  സണ്ണി .ഈ വിവാഹത്തിൽ നിന്ന് അവർക്ക് മൂന്ന് കുട്ടികൾ ജനിച്ചു, ചങ്ങനാശ്ശേരിയിലെ  സെയ്ൻറ്റ് ബെർക്ക്മാൻസ് കോളേജിൽ  ലക്ചററായി സണ്ണി ജോലി ചെയ്തിരുന്നു. പിന്നീട്, അദ്ദേഹം സ്വന്തമായി ഒരു ട്യൂട്ടോറിയൽ കോളേജ് ആരംഭിച്ചു.  അത് വിജയകരമായി മുന്നോട്ട് പോയി തുടങ്ങിയതോടെ  ലക്ച്ചറർ ജോലി ഉപേക്ഷിച്ചു സണ്ണി മുഴുവൻ സമയവും ട്യൂട്ടോറിയലിന്റെ നടത്തിപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചു 


സന്തോഷത്തോടെ മുന്നോട്ട് പോയിരുന്ന ആ ദാമ്പത്യത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി ഒരു പെൺകുട്ടി എത്തുന്നതോടെയാണ്  താളപ്പിഴകളുടെ ആരംഭം  . ലിസി എന്നായിരുന്നു ആ ചെറുപ്പക്കാരിയുടെ പേര് . സണ്ണിയുടെ ട്യൂട്ടോറിയൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ലിസി  , അതിസുന്ദരിയായ ലിസി സണ്ണിയുടെ ശ്രദ്ധ ആകർഷിച്ചു. 

അവർ തമ്മിലുള്ള അടുപ്പം ഗുരു ശിഷ്യ ബന്ധങ്ങളുടെ അതിർവരമ്പുകൾ ലംഘിച്ചു . സണ്ണിയും ലിസിയും പ്രണയബദ്ധരായി . തന്റെ അധ്യാപകൻ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണെന്നത് അറിഞ്ഞു കൊണ്ട് തന്നെയാണ് ലിസി ഈ ബന്ധത്തിന് മുതിർന്നത് . 


ട്യൂട്ടോറിയൽ കോളേജ് സ്ഥിതിചെയ്യുന്ന തിരുവല്ലയിൽ നിന്ന് 30 മൈൽ അകലെ ആലപ്പുഴയിലെ സെന്റ് ജോസഫ്സ് കോളേജിലായിരുന്നു ലിസി പഠിച്ചിരുന്നത്  സണ്ണി അവിടെ വന്നു ലിസിയെ കാണാറുണ്ടായിരുന്നു. കൂടാതെ ഇവർ തമ്മിൽ  ചില പ്രേമലേഖനങ്ങളും കൈമാറാറുണ്ടായിരുന്നു 


 1957 ജനുവരിയിൽ അമ്മാൾ സഹോദരനോടൊപ്പം അജ്മീർ ബോർഡിന്റെ ഇന്റർമീഡിയറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി പോയി.  ഈ സമയം സണ്ണിയുടെയും ലിസിയുടെയും  കത്തിടപാടുകൾ വർധിച്ചു  . അവയിൽ ചിലത് സെന്റ് ജോസഫ്?സ് കോളേജ് അധികാരികളുടെ കയ്യിൽ എങ്ങിനെയോ എത്തി. മാത്രമല്ല പോസ്റ്റ് ചെയ്യാതെ വെച്ചിരുന്ന  ചില കത്തുകളിൽ  അമ്മാളിന് ലഭിക്കുകയും ചെയ്തു 


ഇതറിഞ്ഞു അമ്മാൾ ഏതാണ്ട് ഉന്മാദാവസ്ഥയിലെത്തി . അവർ  സണ്ണിയുടെ അടുത്തേക്ക്  തിരിച്ചു. വീട്ടിലെത്തിയ ശേഷം  സണ്ണിയും അമ്മാളും ലിസിയുമായുളള  അവിഹിത ബന്ധത്തെ ചൊല്ലി എന്നും തർക്കമായിരുന്നു 1957 നവംബറിൽ, സണ്ണിയുടെ  പിതാവായ ഡോ. മാർക്കോസ്, തന്റെ മകനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ  ലിസിയോട് ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പലിന് ഒരു കത്ത് അയച്ചു. അതേ മാസം, 27 ന് അമ്മാൾ കോളേജിൽ പോയി ലിസിയെ കണ്ടു.  സംയമനത്തോടെ പെരുമാറുമെന്ന് അമ്മാൾ പ്രിൻസിപ്പലിനോടും വാർഡനോടും വാഗ്ദാനം ചെയ്തിരുന്നെങ്കിലും, സ്വയം നിയന്ത്രിക്കാൻ കഴിയാതെ അമ്മാൾ  ലിസിയെ അടിക്കുകയുണ്ടായി . 


ഈ സംഭവം ലിസി  തന്റെയും സണ്ണിയുടെയും സുഹൃത്തായ അമ്മക്കുട്ടിയോടു കത്ത് മുഖേന അറിയിച്ചു.  ഇനി നമ്മൾ പോകുന്നത് അമ്മാളിന്റെ കൊലപതാകം നടന്ന  1957 ഡിസംബർ 22 ലേക്കാണ് 


അന്ന് രാവിലെ  പത്തു മണിക്ക്  സണ്ണി തന്റെ കാറിൽ എവിടെയോ പോകാനായി ഇറങ്ങി . കഴിഞ്ഞ കുറെ ദിവസങ്ങളായി  സണ്ണി അമ്മാളിന്റെ കടുത്ത നിയന്ത്രണത്തിലായിരുന്നു . തന്റെ ട്യൂട്ടോറിയൽ കോളേജിൽ പോലും സണ്ണിയെ ഒറ്റയ്ക്ക് പോകാൻ അവർ അനുവദിച്ചിരുന്നില്ല . സണ്ണി വെളിയിലറങ്ങുന്ന കണ്ട അമ്മാൾ വീട്ടിൽ ധരിച്ചിരുന്ന വസ്ത്രങ്ങൾ പോലും മാറാതെ ഉടനെ  കാറിൽ കയറി  ഇരുന്നു.  തുടർന്ന് അവർ അമ്മുക്കുട്ടിയുടെ ഭർത്താവിന്റെ  വീട്ടിലേക്ക് പോയി, അവിടെ വെച്ച് അമ്മുക്കുട്ടിയുടെ ഭർത്താവ് ലിസിയുടെ ഒരു കത്ത് രഹസ്യമായി സണ്ണിക്ക് കൈമാറി. അമ്മാൾ കാറിൽ തന്നെ ഇരുന്നു, സണ്ണി കാറിൽ കയറി സ്റ്റാർട്ട് ചെയ്യാൻ നോക്കിയപ്പോൾ കണ്ടത് അമ്മാൾ  എല്ലാ ഇഗ്നീഷ്യൻ വയറുകളും പുറത്തെടുത്ത് വിച്ഛേദിച്ചു കാർ കേടാക്കിയതായി കണ്ടെത്തി. കാർ ശരിയാക്കാൻ  ഒരു മെക്കാനിക്കിനെ വിളിക്കേണ്ടി വന്നു, 


വൈകുന്നേരം നാല് മണിയോടെ അവർ വീട്ടിൽ തിരിച്ചെത്തി. ലിസിയുടെ കത്ത് രഹസ്യമായി വായിക്കാനായി  സണ്ണി ബാത്‌റൂമിൽ കയറി ഇരുന്നു. എന്തോ സംശയം  തോന്നിയ അമ്മാൾ കതക് തള്ളി തുറന്ന് അകത്തു കയറിയപ്പോൾ  കത്ത് കാണുകയും  അത്  സണ്ണിയുടെ കയ്യിൽ നിന്നും  വാങ്ങിക്കാൻ ശ്രമിക്കുകയും ചെയ്തു. സണ്ണി ഇറങ്ങി കാർ ഷെഡ്‌ഡിലേക്ക്  പോകുകയും അമ്മാൾ സണ്ണിയെ പിന്തുടർന്ന്  ചെല്ലുകയും ചെയ്തു. പിന്നെ കേട്ടത് രണ്ടു വെടിയൊച്ചകളാണ് .ആളുകൾ ഓടിയെത്തിയപ്പോൾ കണ്ടത് അമ്മാൾ  ഷെഡ്‌ഡിലെ  തറയിൽ  വെടിയേറ്റ് കിടക്കുന്നതാണ്. അവർ മരണാസന്നയായിരുന്നു  . അടുത്ത് തന്നെ തോക്കുമായി ( അയാളുടെ പിതാവിന്റെയായിരുന്നു തോക്ക് ) സണ്ണിയുമുണ്ടായിരുന്നു.  വന്നവരോട് തന്നെ സണ്ണിയാണ് വെടി  വെച്ചതെന്ന്  അവർ പറഞ്ഞു . സണ്ണിയുടെ പിതാവ്  മാർക്കോസ് കോപാകുലനായി  തന്റെ മകനെ മർദിക്കുകയുണ്ടായി . അതിനു ശേഷം അദ്ദേഹം തന്നെയാണ്  മറ്റുള്ളവരുടെ സഹായത്തോടെ അമ്മാളിനെ ഹോസ്പിറ്റലിൽ എത്തിച്ചത് .അവിടെയെത്തിയ അമ്മാൾ അധിക സമയം കഴിയും മുൻപ് തന്നെ അന്ത്യ ശ്വാസം വലിച്ചു. അമ്മാളിനെ മരണ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു .  താമസിയാതെ സണ്ണി അറസ്റ്റ് ചെയ്തു പോലീസ്  റിമാൻഡ് ചെയ്തു . എല്ലാ തെളിവുകളും സണ്ണിക്കെതിരായിരുന്നു .അയാളുടെ പിതാവുൾപ്പടെ സണ്ണിക്കെതിരെ മൊഴി കൊടുത്തിരുന്നു.


വളരെയേറെ ജനശ്രദ്ധ  ആകർഷിച്ച  വിചാരണയ്ക്ക് ശേഷം, കേരള ഹൈക്കോടതി സണ്ണിയെ വധശിക്ഷയ്ക്ക് വിധിച്ചു. സുപ്രീം കോടതി അത് ശരിവെച്ചു. സണ്ണിയുടെ  അഭിഭാഷകർ  ഇന്ത്യൻ പ്രസിഡന്റിന് ഒരു ദയാ ഹർജി  അയച്ചു. 9 ഉം 7 ഉം വയസ്സുള്ള സണ്ണിയുടെ  കുട്ടികൾക്ക് അവരുടെ അമ്മയെ നഷ്ടപ്പെട്ടതിനാലും , പിതാവും കൂടി  മരിച്ചാൽ അവർ അനാഥരാകുമെന്ന് അതിൽ കാണിച്ചിരുന്നു . ഹർജി പരിഗണിച്ച പ്രസിഡണ്ട്  സണ്ണിയുടെ ശിക്ഷ  ആജീവനാന്ത തടവാക്കി  മാറ്റി.


കേരളത്തെ  പിടിച്ചുകുലുക്കിയ ഈ സംഭവം കാനം  എന്ന എഴുത്തുകാരൻ' ഭാര്യ' എന്ന പേരിൽ ഒരു നോവലാക്കി എഴുതി. ഈ നോവലിനെ ആസ്പദമാക്കിയാണ് 1962 ൽ 'ഭാര്യ' എന്ന  പേരിൽ തന്നെ  ഒരു ചിത്രം കുഞ്ചാക്കോ നിർമ്മിച്ച് സംവിധാനം  ചെയ്യുന്നത് . സിനിമയുടെ സംഭാഷണങ്ങൾ  രചിച്ചത് പ്രശസ്ത എഴുത്തുകാരൻ  പൊൻകുന്നം വർക്കിയാണ്. സത്യനും രാഗിണിയുമാണ്  യഥാക്രമം സണ്ണിയും അമ്മാളുമായി  അഭിനയിച്ചത്.  പുതുമുഖം രാജശ്രീ ലിസിയുടെ റോൾ ചെയ്തു (പേരുകളും സംഭവങ്ങളും മറ്റും സിനിമയിലും നോവലിലും മാറ്റിയിരുന്നു ) . 


മീഡിയയും മറ്റും  അത്ര  വിപുലമാല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നടന്ന  സംഭവമായിട്ടു പോലും  ഇത് ഏറെ  കുപ്രസിദ്ധി ആർജിച്ചിരുന്നു.  ഒരു  പക്ഷെ  സമാനമായ ഒരു സംഭവമാണ്  1959 ൽ നാനാവതി കേസിലും നടന്നത് . കൊല്ലപ്പെട്ടത്  പ്രതിയുടെ ഭാര്യയുടെ ജാരനായിരുന്നു എന്ന് മാത്രം എന്നാൽ അത്  ലോകശ്രദ്ധ  കിട്ടിയ കേസായിരുന്നു . കാരണം  പ്രതിയായ നാനാവതി ഇന്ത്യയുടെ സമുന്നതനായ ഒരു നേവൽ കമാൻഡർ  ആയിരുന്നു . അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ  സിൽവിയ എന്ന ഒരു ഇംഗ്ലീഷുകാരിയും .  ഈ കേസിൽ നാനാവതി ആദ്യം ശിക്ഷിക്കപ്പെട്ടെങ്കിലും ഒരു retrial  നടക്കുകയും അദ്ദേഹത്തെ കോടതി വെറുതെ വിടുകയും ചെയ്തു.  


കേസിനെ പറ്റി അറിയാൻ താത്പര്യമുള്ളവർക്ക്  വിക്കിപ്പീഡിയ ലിങ്ക് താഴെ കൊടുക്കുന്നു 


https://en.wikipedia.org/wiki/K._M._Nanavati_v._State_of_Maharashtra


ഭാര്യ സിനിമയുടെ ലിങ്കും താഴെ കൊടുക്കുന്നു 


https://youtu.be/qpLiQxB3ZWE



Saturday, February 15, 2020

അളവന്ദാര്‍ കൊലക്കേസ്



ഇന്റ്രോ :
എണ്പതുകളില്  കോട്ടയത്തുള്ള ടോംസ് പബ്ലിക്കേഷന്സ് ( ബോബനും മോളിയും പ്രസിദ്ധീകരിച്ചിരുന്ന ടോംസ് തന്നെ ) ഒരു ടോംസ് മാഗസിന്ഇറക്കിയിരുന്നു . ഇത് അവരുടെ ടോംസ് കൊമിക്സിനു പുറമേ ആയിരുന്നു. ടോംസ് കൊമിക്സില്  കാര്ട്ടൂണ്  ആയിരുന്നു  എങ്കില്ടോംസ് മാഗസിനില്പല തരത്തിലുള്ള ആര്ട്ടിക്കിള്സ്  പ്രസിദ്ധീകരിച്ചിരുന്നു .
ഇതില്ഒരിക്കല്വന്ന ഒരു ലേഖനത്തിലൂടെ ആണ് ഞാന്അളവന്ദാര്കൊലക്കേസിനെ കുറിച്ച് അറിയുന്നത് . August 29, 1952 മണമധുരയില്അടുക്കാറായ ഇന്ഡോ സെയലോണ്എക്സ്പ്രസ് ട്രെയ്ന്ന്റെ ഒരു  ബോഗിയില്അനാഥമായി ഇരിക്കുന്ന ട്രങ്ക് പെട്ടിയില്നിന്നും കടുത്ത ദുര്ഗന്ധം  വമിച്ചതിനെ തുടര്ന്ന് യാത്രക്കാര്റെയില്വേ പോലീസിനെ വിവരമറിയിക്കുന്നു. റെയില്വേ പോലീസും സ്റേഷന്മാസ്റ്ററും കൂടി വന്നു പെട്ടി പരിശോധിച്ചു. പെട്ടി തുറന്നപ്പോഴാണ്അവര് ഞെട്ടിക്കുന്ന കാഴ്ച കാണുന്നത് . തലയും കയ്യും ഇല്ലാത്ത അഴുകിയ ഒരു മനുഷ്യന്റെ ഉടല്‍ !
അളവന്ദാര്കൊലക്കേസ്
അന്നു ലേഖനം വായിക്കുമ്പോള്വല്ലാത്ത ഒരു ത്രില്അനുഭവപ്പെട്ടിരുന്നു. . ആരായിരുന്നു ഉടലിന്റെ ഉടമ ? പോലീസിനെ കുഴക്കി കളഞ്ഞ ഒരു പ്രശ്നമായിരുന്നു അത്. അധികം താമസിയാതെ തലയില്ലാത്ത ഉടലിന്റെ  ഉടമ ആരെന്നു പോലീസിനു  കണ്ടു പിടിക്കാനായി .
ജം ആന്ഡ്കമ്പനിയുടെ ഷോപ്പിനുള്ളില്ഫൌണ്ടന്പേനകളുടെയും പ്ലാസ്റ്റിക് ഉപകരണങ്ങളുടെയും വില്പന സ്വന്തമായി നടത്തുന്ന  ഒരു സെയ്ല്സ്മാനായ  അലവണ്ടാറിന്റെ ആയിരുന്നു ആ മൃതദേഹം .
മഹാനായ വൈഷ്ണവ തത്ത്വചിന്തകന്റെ പേരിലുള്ള ഈ അലവാണ്ടർ നല്ല മനുഷ്യനല്ല, മറിച്ച് ഒരു സ്ത്രീലമ്പടനായിരുന്നു , പല യുവതികളെ അയാള്‍ ഇങ്ങനെ അയാളുടെ കാമപൂര്‍ത്തികരണത്തിന് ഇരയാക്കിയിരുന്നു . 1951 ലെ ശരത്കാല മാസങ്ങളിൽ, ദേവകി മേനോൻ എന്ന 22 വയസ്സുള്ള ഒരു സ്ത്രീ  അദ്ദേഹം ജോലി ചെയ്തിരുന്ന ജെം കമ്പനിയുടെ ഷോപ്പ് സന്ദർശിച്ചു (അത് ഇപ്പോഴും നിലവിലുണ്ട്) .ഒരു ജലധാര (fountain)പേന വാങ്ങാൻ . അത്തരം പേനകൾ അക്കാലത്ത് വളരെയധികം അമൂല്യമായിരുന്നു. ഈ വിചിത്രമായ കേസിൽ, ആ പേന വിൽപ്പനയുടെ പേരില്‍ ഒരു അവിഹിത  ബന്ധം ആരംഭിക്കുകയും ഒടുവിൽ ഈ അലവന്ദറിന്റെ കൊലപാതകത്തിന് കാരണമാവുകയും ചെയ്തു.
ദേവകി മേനോന്റെ ഭർത്താവ് പ്രഭാകര പി മേനോൻ ആയിരുന്നു അലവണ്ടാറിനെ കൊലപ്പെടുത്തിയത് . പ്രഭാകര മേനോനും ദേവകിയും  റോയപുരത്ത് ആണ് താമസിച്ചിരുന്നത്. 1952 ജൂണിൽ വിവാഹത്തിന് മുമ്പ്, ഹിന്ദി ട്യൂഷനുകൾ നൽകുന്ന ഒരു സാമൂഹ്യ പ്രവർത്തകയായിരുന്നു ദേവകി. അവര്‍ മാതാപിതാക്കളോടൊപ്പം ആദം സാഹിബിൽ ആണ് താമസിച്ചിരുന്നത്. പ്രഭാകര മേനോൻ പ്രീമിയർ ഇൻഷുറൻസ് കമ്പനിയിൽ ഒരു ഇൻഷുറൻസ് ഗുമസ്തനായിരുന്നു, അതിനുശേഷം അയാള്‍ ഫ്രീഡം എന്നാ ദിനപത്രതിന്റെ എഡിറ്ററായി ഒരു സ്ഥാനം ഏറ്റെടുത്തു. ദേവകിയുമായുള്ള വിവാഹശേഷം 62 സെമിത്തേരി റോഡ് റോയപുരത്ത് ഒരു യൂസഫ് മുഹമ്മദിൽ നിന്ന് വാടകയ്‌ക്കെടുത്ത വീട്ടിൽ അവർ താമസമാക്കി. മേനോൻ തന്റെ പേപ്പറിൽ ഒരു പരസ്യം ആവശ്യപ്പെട്ടപ്പോൾ ജെം ആന്റ് കമ്പനിയിൽ അത് ശരിയാക്കാമെന്നു ദേവകി വാഗ്ദാനം ചെയ്തപ്പോൾ അതിനായി മേനോൻ ദേവകിക്കൊപ്പം അലവന്ദറിനെ കണ്ടുമുട്ടി. ഭാര്യയുടെ വിശ്വസ്തതയെക്കുറിച്ച് മേനോന്റെ മനസ്സിൽ സംശയം ഉണ്ടായി . കാരണം ദേവകി അത്ര അടുപ്പത്തോടെ ആണ് അലവണ്ടാരുമായി ഇടപെട്ടത് . വാസ്തവത്തിൽ മറ്റുള്ളവരോട് അദ്ദേഹം ഒന്നന്വേഷിച്ചിരുന്നെങ്കില്‍, തന്റെ സംശയങ്ങളില്‍  കൂടുതൽ വ്യക്തത ലഭിച്ചേനെ., കാരണം അലവന്ദറിന് അത്തരം നിരവധി “വിജയങ്ങൾ”(conquests) കൊട്ടിഘോഷിച്ചു നടന്നിരുന്നു  .
1952 ഓഗസ്റ്റ് 29 ന് ഇൻസ്പെക്ടർ രാമനാഥ്  അയ്യർ അലവന്ദറിന്റെ ഭാര്യയാണെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീയെ അഭിമുഖീകരിച്ചു, ഭർത്താവ് വീട്ടിൽ വന്നിട്ടില്ലെന്ന് പരാതിപ്പെട്ടു. കാണാതായ ഒരു ബിസിനസുകാരന്റെ കേസ് അടുത്ത ദിവസം പത്രക്കാർ പ്രസിദ്ധീകരിച്ചു . പോലീസ് അയ്യർ ജെം ആൻഡ് കോയുടെ ഉടമയായ കൃഷ്ണൻ ചെട്ടിയുമായും മറ്റ് ജീവനക്കാരുമായും സംസാരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഓഗസ്റ്റ് 28 ന് അലവന്ദർ അവസാനമായി ദേവകി മേനോനുമായി സംസാരിക്കുന്നത് അവര്‍ കണ്ടതായി പറഞ്ഞു .
അതേസമയം, അതേ ദിവസം, 29-ന്, ഉച്ചയോടെ, ഒരു ടിക്കറ്റ് പരിശോധകൻ മധുരയിൽ നിന്ന് 60 മൈൽ അകലെയുള്ള മനാമദുരൈയിലെ ഇന്തോ-സിലോൺ ബോട്ട് മെയിലിന്റെ മൂന്നാം ക്ലാസ് കമ്പാർട്ടുമെന്റിൽ കയറി. അപ്പോള്‍ കുറെ പ്രകോപിതരായ യാത്രക്കാർ കമ്പാർട്ടുമെന്റിന്റെ ഒരു ഭാഗത്ത്‌  നിന്നും കടുത്ത ദുർഗന്ധം വമിക്കുന്നതായി പരാതിപ്പെട്ടു. അന്വേഷിച്ചു ചെന്നപ്പോള്‍  സീറ്റിനടിയിൽ പച്ച നിറത്തിലുള്ള , ആ ദുര്‍  വാസനയുടെ ഉറവിടമായി ഒരു ഉരുക്ക് പെട്ടി  കണ്ടെത്തി, അതിനു  ചുറ്റും വൃത്തികെട്ട രക്തക്കുളങ്ങൾ. സ്റ്റേഷൻ മാസ്റ്റര്‍ പോലീസിനെ വിളിച്ചുവരുത്തി പെട്ടി തുറന്നു. ഉള്ളടക്കത്തിൽ കണ്ടവര്‍ ഞെട്ടിത്തെറിച്ചു , അതിൽ ഒരു മനുഷ്യശരീരം തലയും, കൈകളും കാലുകളും മുറിച്ചുമാറ്റി, തമിഴ്നാട്ടിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ അത് അഴുകിയിരുന്നു . പോലീസ് പരിഭ്രാന്തരായി, ഇത് ആരുടെ മൃതദേഹമായിരിക്കും? മദ്രാസിലെ എഗ്മോർ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ ആരംഭിച്ചത്.
പോസ്റ്റ്‌മോർട്ടത്തിൽ നെഞ്ചിന്റെ ഇടതുവശത്ത് പരിക്കുകൾ, പരിച്ഛേദനയറ്റ ലിംഗം, കറുത്ത അരക്കെട്ട്, കാലിൽ പച്ച സോക്സ് എന്നിവ കണ്ടെത്തി. എക്സ്റേയ്ക്ക് ശേഷം ഇത് 24 വയസ്സുള്ള ഒരു മുസ്ലീം പുരുഷനുടേതാണെന്ന് പോലീസ് സർജൻ നിഗമനം ചെയ്തു. ഇത് യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയായിരുന്നു . മൃതദേഹം പിന്നീടു പ്രാദേശിക ശ്മശാനത്തിലേക്ക് മാറ്റുകയും ഒരു വാച്ച് സൂക്ഷിച്ചു വെയ്ക്കുകയും  ചെയ്തു, ഈ വാർത്തകള്‍ മദ്രാസിലെ പ്രമുഖ ദിനപത്രങ്ങളില്‍  സ്ഥലം പിടിച്ചു .
പിറ്റേന്ന് വാർത്ത വായിച്ച ഇന്‍സ്പെക്ടര്‍ രാമനാഥ അയ്യറിന് കാണാതായ അലവണ്ടാര്‍ ആണിതെന്നു സംശയം തോന്നി . ദേവകി മേനോന്റെ വസതി അദ്ദേഹം കണ്ടെത്തിയിരുന്നു, വീട് ഒഴിഞ്ഞുകിടക്കുകയാണെന്നും താമസക്കാർ നഗരം വിട്ടുപോയെന്നും അയല്‍ക്കാര്‍ പറഞ്ഞു . ശൂന്യമായ വീട്ടില്‍  അദ്ദേഹം പ്രവേശിച്ചു, ചുമരുകളിലും അടുക്കളയിലും ധാരാളം രക്തക്കറകളുണ്ടായിരുന്നു. അയ്യർ‌ അയൽ‌പ്രദേശത്തെ നിരവധി ആളുകളെ ചോദ്യം ചെയ്‌തു, ദേവകിയുടെ ഭര്‍ത്താവ് പ്രഭാകര മേനോൻ തന്റെ റിക്ഷയെ വാടകയ്‌ക്കെടുത്തിരുന്നുവെന്നും ഒരു മത്തങ്ങ പോലുള്ള സാധനം ചുമന്നു കൊണ്ട് പോയി റോയപ്പുരം ബീച്ചിലെ  ബോവ്വെക്കുപ്പെയില്‍ കളഞ്ഞുവെന്നും  ഒരു റിക്ഷാ പുള്ളർ അയ്യരെ അറിയിച്ചു.
വലിച്ചെറിയപ്പെട്ട ഈ വസ്തു തലയില്ലാത്ത ശവശരീരത്തിന്റെ കാണാതായ തലയായിരിക്കണം എന്ന് അയ്യര്‍ അനുമാനിച്ചു , ആഗസ്ത് 31 ന് 4PM ന് ജയരാമ അയ്യർ എന്ന ഒരു കോൺസ്റ്റബിൾ, കടൽത്തീരത്തുകൂടി നടക്കുമ്പോള്‍  തിരമാല കൊണ്ടുവന്ന തല കണ്ടെടുത്തു ,. കൂടുതൽ വിശകലനത്തിനായി രാമനാഥ അയ്യർ മൃതദേഹം മദ്രാസിലേക്ക് കൊണ്ടുവന്നു ഡോ. കെ സി ജേക്കബ്, ഡോ. സി പി ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിന് കൈമാറി. കണ്ടെടുത്ത തല ആ കബന്ധതിന്റെ ആണെന്ന്  സ്ഥാപിക്കാൻ അവർക്ക് കഴിഞ്ഞു
ശവശരീരത്തിന്റെ  സെർവിക്കൽ കശേരുക്കൾ പൊരുത്തപ്പെടുന്നതായും മുറിച്ച കൈകളിൽ നിന്നുള്ള വിരലടയാളങ്ങൾ അലവന്ദറിന്റേതുമായി പൊരുത്തപ്പെടുന്നതായും കണ്ടപ്പോൾ അത് അലവണ്ടാരിന്റെ തന്നെ എന്നുറപ്പിച്ചു  ഉടലും  തലയുമായി സംയോജിപ്പിച്ചതിനുശേഷം ശരീരത്തിന്റെ ഉയരം 55 വരെ ഉയർന്നു, സൈനീക  സേവന റെക്കോർഡിൽ നിന്നും അൽവാണ്ടറിന്റെ ഉയരം 54.5 ആണെന്ന് മനസ്സിലാക്കി . പിന്നീടു അലവന്ദറിന്റെ ഭാര്യയെ ശവം തിരിച്ചറിയാൻ വിളിക്കുകയും

വലതുവശത്തുള്ള രണ്ട് ഇയർലോബ്, കറുത്ത ഓവർറൈഡിംഗ് അപ്പർ കനൈന്‍ പല്ല്, അരക്കെട്ട്, പരിച്ഛേദന നടത്തിയ  ലിംഗം, പച്ച സോക്സ് എന്നിവ അടിസ്ഥാനമാക്കി അവൾ അയാളെ  തിരിച്ചറിഞ്ഞു. അലവന്ദർന്റെ  ലിംഗ  പരിച്ഛേദനയുടെ കാര്യവും  ഓപിയം കഴിക്കുന്നതും  പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു . ആമാശയം പരിശോധിച്ചതില്‍ നിന്നും  ഓപിയത്തിന്റെ അംശം  കണ്ടെത്തി. ലൈംഗീക ശേഷി വര്‍ധനയ്ക്ക് ആണ് അയാള്‍ ലിംഗ പരിച്ഛേദന നടത്തിയതും ഓപിയം കഴിചിരുന്നതുമത്രേ .
ഇതോടെ കേസ് അലവന്ദറിന്റെ നരഹത്യയെക്കുറിച്ചും കാണാതായ അക്രമികളെ കണ്ടെത്തുന്നതിനെക്കുറിച്ചും ഒരു പുതിയ വഴിത്തിരിവായി, പ്രഭാകരന്റെയും ദേവകിയുടെയും വീട്ടിലെ വേലക്കാരനായിരുന്ന കോയമ്പത്തൂരിലെ 13 കാരനായ കെ. ടി. നാരായണൻ എന്ന കുട്ടിയെ പോലീസ് കണ്ടെത്തി.
അയാളെ ചോദ്യം ചെയ്തതില്‍ നിന്നും മേനോന്‍ ദമ്പതികൾ മൈസൂർ വഴി ബോംബെയിലേക്ക് പോയതായി പോലീസ് മനസ്സിലാക്കി. രാമനാഥ അയ്യർ ബാംഗ്ലൂരിലേക്ക് പോയി അവിടെ നിന്നും ബോംബെയിലേക്ക് ഫ്ലൈറ്റില്‍ പോയി , ബോംബെ പോലീസിന്റെ സഹായത്തോടെ പ്രഭാകര മേനോനെ ഒരു സുബേദാർ മേജർ നായരുടെ വീട്ടിൽ കണ്ടെത്തി. ഇതിനിടയിൽ ദേവകി മേനോന് ഗർഭച്ഛിദ്രം സംഭവിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും .ചെയ്തിരുന്നു . സെപ്റ്റംബർ 13 ന് ദേവകിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം 22 ന് പോലീസ് അറസ്റ്റ് ചെയ്തു. അങ്ങനെ ഇരുവരെയും മദ്രാസിലേക്ക് തിരികെ കൊണ്ടുവന്നു.
1952 ൽ പോലീസ് വകുപ്പുകൾ ചെറിയ ബജറ്റുകളും കുറഞ്ഞ സ്റ്റാഫുകളും ആയിരിക്കുകയും അന്വേഷണം ഉദ്യോഗസ്ഥരുടെ ചാതുര്യത്തെ ആശ്രയിച്ചിരുന്നപ്പോൾ, ഇതെല്ലാം നടന്ന കാര്യക്ഷമതയെക്കുറിച്ച് നമുക്ക്  അതിശയിക്കാനില്ല. ഒന്നു ചിന്തിച്ചുനോക്കൂ - അവർക്ക് ആ കാലഘട്ടത്തില്‍ പ്രതികളെ പിടിക്കാനായി  വിമാന യാത്ര നടത്തി , ബോംബെയില്‍ ചെന്ന ശേഷം അവർ ബോംബെ പോലീസുമായി ഒത്തു  പ്രവർത്തിക്കുകയും പ്രതികളെ  വിമാനമാർഗ്ഗം തിരിച്ചു കൊണ്ട് വരികയും ചെയ്തു !!
അലവാണ്ടറിന്റെയും മേനോന്റെയും നീക്കങ്ങളെക്കുറിച്ച് സാഹചര്യ തെളിവുകൾ നൽകാൻ കഴിയുന്ന 50 ഓളം പേരെ പോലീസ് തിരിച്ചറിഞ്ഞു. അലവന്ദറിന്റെതാണെന്ന് വിശ്വസിച്ചിരുന്ന ഒരു വാച്ചും പേനയും മേനോനിൽ നിന്ന് പോലീസ് കണ്ടെത്തി
ദേവകിയുടെ സാധനങ്ങളിൽ രക്തം പുരണ്ട സാരിയും മരിച്ചയാളുടെ തല വെട്ടാൻ ഉപയോഗിച്ച മലബാർ കത്തിയും കണ്ടെത്തി.. അലവാണ്ടറുടെ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ഒളിപ്പിച്ചിരുന്ന ബീച്ചിനടുത്തുള്ള ഒരു സ്ഥലം മേനോൻ പിന്നീട് പോലീസിന് കാണിച്ചു കൊടുത്തു .
പ്രഭാകര മേനോന്റെ  രക്തക്കറ പുരണ്ട വിരലടയാളം  ഒഴികെ മേനോനെ നേരിട്ട് കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നതിന് പോലീസിന് ദൃക്‌സാക്ഷിയോ തെളിവുകളോ ഇല്ലായിരുന്നു . പ്രഭാകരൻ മുൻകൂട്ടി തീരുമാനിച്ചു കൊലപാതകം നടത്തിയെന്ന് സ്ഥിരീകരിക്കാൻ കഴിയുമെങ്കിൽ ദേവകിക്ക്പൂർണ്ണ മാപ്പുനൽകുമെന്നു  പറഞ്ഞു അവരെ മാപ്പ് സാക്ഷിയാക്കാന്‍  പോലീസ് കഠിനമായി ശ്രമിച്ചു, പക്ഷേ അവൾ അതിനു വഴങ്ങിയില്ല. , തന്റെ മാനം സംരക്ഷിക്കാൻ പ്രവർത്തിച്ചുവെന്ന് പറഞ്ഞു അവര്‍ മേനോനെ പിന്തുണയ്ക്കുന്നത് തുടരുക തന്നെ ചെയ്തു.  
പാലക്കാട് നിന്നുള്ള  എ എസ് പഞ്ചപകേശ അയ്യർ ആയിരുന്നു പ്രിസൈഡിംഗ് ജഡ്ജി. പബ്ലിക് പ്രോസിക്യൂട്ടർ പാലക്കാട് തന്നെ  നിന്നുള്ള ഗോവിന്ദ് സ്വാമിനാഥൻ ആയിരുന്നു. ബി.ടി സൗന്ദരരാജൻ, എസ്. കൃഷാമൂർത്തി എന്നിവരായിരുന്നു പ്രതിഭാഗം അഭിഭാഷകർ. ഏതാനും മാസങ്ങൾക്കുശേഷം മദ്രാസ് ഹൈക്കോടതിയില്‍ വെച്ച് കേസിന്റെ വാദം തുടങ്ങി .
നിരവധി ആളുകളെ ചോദ്യം ചെയ്തു, നിരവധി ഇനങ്ങൾ തെളിവായി അവതരിപ്പിക്കുകയും നിരവധി കണ്ടെത്തലുകൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്തുകയും ചെയ്തു, കേസ് ന്യായീകരിക്കാവുന്നതാണോ അതോ കുറ്റകരമായ നരഹത്യയാണോ, അല്ലെങ്കിൽ അല്ലെങ്കിൽ മുൻകൂട്ടി തീരുമാനിച്ച കൊലപാതകമാണോ എന്ന വാദഗതികൾ ഉയർന്നു വന്നു .
വിചാരണ ഈ പറയുന്ന കാര്യങ്ങള്‍ വെളിവാക്കി

രാമൻ മേനോന്റെ മകളായ 22 വയസ്സുള്ള ദേവകി മാതാപിതാക്കൾക്കൊപ്പം ആദം സാഹിബ് സെന്റ് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. 1951 ഓഗസ്റ്റിൽ അലവന്ദറിനെ ആദ്യമായി കണ്ടുമുട്ടിയത് ജെം ആന്‍ഡ് കമ്പനിയില്‍ ഒരു പേന വാങ്ങിക്കാന്‍ പോകുമ്പോഴാണ് . അന്ന് പരിചയപ്പെട്ട അവർ പിന്നീട് പതിവായി കണ്ടുമുട്ടി, ഒരു മാസത്തിനുശേഷം അലാവണ്ടർ ദേവകിയുമായി ഒരു ബ്രോഡ്‌വേ ഹോട്ടലിൽവച്ച് ബന്ധപ്പെട്ടു . 1952 മെയ് മാസത്തിൽ ദേവകി പ്രഭാകര മേനോനെ കണ്ടുമുട്ടി, തുടർന്ന് പ്രീമിയർ ഇൻഷുറൻസ് കമ്പനിയിൽ ഗുമസ്തനായി ജോലി നോക്കിയിരുന്ന . അദ്ദേഹത്തിന് നല്ല ജോലിയും കമ്പനി കാറും ഉണ്ടായിരുന്നു, പിന്നീട് ആ  ജോലി മാറ്റി ഫ്രീഡം എന്ന പത്രത്തിൽ പത്രാധിപരായി. ഒരു മാസത്തിനുശേഷം 1952 ജൂണിൽ അവർ തമ്മില്‍  വിവാഹിതരായി.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, മേനോന്റെ പത്രത്തില്‍ ജെം ആന്‍ഡ്‌ കമ്പനിയുടെ ഒരു പരസ്യം കൊടുക്കുന്നതിന്റെ  ആവശ്യമായി, മേനോൻ ദേവകി വഴി  അലവന്ദറിനെ കണ്ടുമുട്ടുന്നു, പക്ഷേ തന്റെ ഭാര്യ ദേവകിയോടുള്ള അലവന്ദറിന്റെ പെരുമാറ്റത്തില്‍ വളരെയധികം മുന്‍ പരിചയം കാണുന്ന മേനോന്റെ സംശയം ഉണര്‍ന്നു .
കമ്പനിയുടെ പരസ്യത്തിന് പ്രതിഫലമായി ശാരീരിക ബന്ധത്തിനായി അലവണ്ടാര്‍ ദേവകിയെ മെർക്കന്റൈൽ ഹോട്ടലിലേക്ക് കൊണ്ടു പോയെങ്കിലും ദേവകി രക്ഷപ്പെടുന്നു , അലവന്ദർ പ്രകോപിതനായി . ആ ദിവസം, ദേവകി വൈകി വീട്ടിലെത്തുമ്പോൾ മേനോന്റെ സംശയം വർദ്ധിക്കുകയും അയാൾ ഭാര്യയെ അവിഹിത ബന്ധത്തിന്റെ പേരില്‍ ചോദ്യം ചെയ്യുകയും  ചെയ്യുന്നു. അവർ ആദ്യം അത് നിഷേധിച്ചുവെങ്കിലും പിന്നീട്  അലവന്ദറുമായുള്ള മുൻ ബന്ധം സമ്മതിക്കുന്നു.
പ്രകോപിതനായ മേനോൻ ദേവകിയോടു അലവന്ദറിനെ വീട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്നു, അങ്ങനെ അവനെ അവസാനിപ്പിക്കാൻ അയാള്‍ തീരുമാനിച്ചിരുന്നു
പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നതനുസരിച്ച് - അലവന്ദറിനെ അവസാനിപ്പിക്കാനുള്ള നടപടി മേനോൻ ആസൂത്രണം ചെയ്തു . ഓഗസ്റ്റ് 28 ന് അളവന്താറിനെ വീട്ടിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ദേവകിയോട് ആവശ്യപ്പെടുന്നു. അന്ന് അദ്ദേഹം ഓഫീസിൽ നിന്ന് ഒഴിഞ്ഞുമാറി. ഒരു വലിയ കത്തി അയാള്‍ വാങ്ങി., അന്ന് നാരായണനോട് മറ്റെവിടെയോ പോകാൻ അദ്ദേഹം ആവശ്യപ്പെടുന്നു, തുടർന്ന് രാവിലെ 10 മണിക്ക് വീട്ടിൽ നിന്ന് പുറപ്പെട്ടു , നന്നായി വസ്ത്രം ധരിച്ച അദ്ദേഹം അടുത്തുള്ള കടയിലേക്ക് നടന്ന് രണ്ട് കുപ്പി വിംറ്റോ സോഡകൾ വാങ്ങിയതായി പറയപ്പെടുന്നു
പ്രോസിക്യൂഷന്റെ  ആദ്യത്തെ സിദ്ധാന്തമനുസരിച്ച്, ദേവകി അലവന്താരിനെ വീട്ടിലേക്ക് ക്ഷണിച്ചു,. അയാള്‍ ദേവകിയെ ശാരീരിക ബന്ധത്തിനായി വിവസ്ത്രയാക്കിക്കൊണ്ടിരുന്നപ്പോള്‍ ഒളിച്ചിരുന്ന  മേനോൻ അലറിവിളിച്ചു വെളിയില്‍ വന്നു. ഒരു പോരാട്ടം നടക്കുകയും അതില്‍  അലവന്ദറിന് ശ്വാസകോശത്തിലും കരളിലും. മാരകമായി കുത്തേക്കുകയും ചെയ്തു   പോരാട്ടത്തിനിടയിൽ, അലവന്ദർ മേനോന്റെ കൈയില്‍  കടിച്ചു.
കൊലയ്ക്ക് ശേഷം അയാള്‍ അലവന്താറിന്റെ ശരീരം വെട്ടി മുറിച്ചു  , തലയും കൈകളും ഒരു കാലും ഛേദിച്ചു., കടൽത്തീരത്ത് തല ഉപേക്ഷിച്ചു , തുടർന്ന് ഒരു ട്രങ്ക് പെട്ടി  വാങ്ങി അതില്‍ കബന്ധം നിറച്ചു  സിലോൺ ട്രെയിനിൽ ഉപേക്ഷിച്ചു. എന്നിട്ട് സോപ്പ് ഉപയോഗിച്ച് തറയും അടുക്കളയും കഴുകി.
ദേവകിയുടെയും മേനോന്റെയും പ്രസ്താവന പ്രകാരം, അലവന്ദർ ദേവകി യെ പിന്തുടർന്ന് വന്നു വീട്ടില്‍ വെച്ച് അവളെ ഉപദ്രവിക്കാൻ ശ്രമിച്ചു, ആ സമയത്താണ് മേനോൻ വന്ന് വാതിലിൽ മുട്ടിയത് . അലവന്ദർ വാതിൽ തുറന്നു. മേനോനും അലവന്ദറും തമ്മിൽ വഴക്കുണ്ടായി, ഇത് മുകളിലുള്ള സംഭവങ്ങൾക്ക് കാരണമായി. അലവന്ദറിന്റെ ഉപദ്രവശ്രമത്തിലൂടെ ആകസ്മികമായി അലവന്ദറിനു  കുത്തേറ്റു.  അയാള്‍ മരിച്ചു .
റോയപുരം ബീച്ചിനടുത്തുള്ള കോർപ്പറേഷൻ ഡമ്പിൽ അലവന്ദറിന്റെ തല പുറന്തള്ളാൻ 4 മണിക്ക്  മേനോൻ അരുമുഗത്തിന്റെ റിക്ഷയിൽ പുറപ്പെട്ടു. ട്രങ്ക് പെട്ടി പിന്നീട് ഇന്തോ സിലോൺ മെയിലിൽ മേനോൻ നിക്ഷേപിച്ചു. ഇരുവരും ബോംബെയിലേക്ക് പലായനം ചെയ്യുകയും മേനോന്റെ ബന്ധുവായ നായറിനൊപ്പം താമസിക്കുകയും ചെയ്തു,
ഡിഫന്‍സ് അലവന്ദറിന്റെ സ്വഭാവ ദൂഷ്യങ്ങളെ എടുത്തു കാണിച്ചു ,. കടുത്ത ധാർമ്മികവാദിയായ ജഡ്ജി, അലവന്ദറിന് അർഹമായത് ലഭിച്ചുവെന്ന് തന്റെ സംഗ്രഹത്തിൽ വ്യക്തമാക്കി. മുൻകൂട്ടി തീരുമാനിക്കാത്ത  കുറ്റകരമായ നരഹത്യയിൽ ജൂറി തീർപ്പുകൽപ്പിച്ചു. അയ്യർ മേനോനെയും ദേവകിയെയും യഥാക്രമം ഏഴ്, മൂന്ന് വർഷം തടവിന് ഐപിസി സെക്ഷൻ 201, 304 പ്രകാരം ശിക്ഷിച്ചു.
ദമ്പതികൾ മലബാറിൽ നിന്നുള്ളവരായതിനാലാണ് എ.എസ്.പി അയ്യർ മൃദുസമീപനം സ്വീകരിച്ചതെന്ന് പൊതുജനങ്ങൾക്ക് തോന്നിയെങ്കിലും പബ്ലിക് പ്രോസിക്യൂട്ടർ മലബാറിൽ നിന്നുള്ളയാളാണെന്ന കാര്യം ശ്രദ്ധിച്ചില്ല.

മോചിതരായ ശേഷം ദമ്പതികൾ വീണ്ടും കേരളത്തിലേക്ക് പോയി ഒരു ചെറുകിട ബിസിനസ്സ് ആരംഭിച്ചു. അവരെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. പ്രമുഖ മെഡിക്കല്‍ ജുരിസ്പ്രുടെന്‍സ് ഗ്രന്ഥങ്ങളില്‍ എല്ലാം ഈ കേസ് പ്രസ്താവ്യമായിട്ടുണ്ട്. ഇന്നും അതിന്റെ ഓര്‍മ്മകള്‍ മങ്ങാതെ നില്‍ക്കുന്നു.
കടപ്പാട്:
Maddys Ramblings Blog
Internet

Saraswathi Amma Murder Case (1957)

The Murder of Saraswati Amma was a high profile murder case that happened in Thiruvananthapuram the 50s. She was a wealthy woman and a moth...